Thursday, 19 December 2013
Sunday, 8 December 2013
പക്ഷി നിരീക്ഷണം
നവംബര്‍ 12 സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് 3 -ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പിലേയും വീട്ടു വളപ്പിലേയും പക്ഷികളെ നിരീക്ഷിച്ച് കുറിപ്പുകള്‍ തയാറാക്കി. പരിസരപഠനം 6-ം യൂണിറ്റിലെ 'തലചായ്ക്കാനൊരിടം'എന്ന പാഠഭാഗവുമായി ഈ പ്രവര്‍ത്തനത്തെ ബന്ധിപ്പിക്കുവാന്‍ കഴിഞ്ഞു.
കുട്ടികളുടെ നിരീക്ഷണക്കുറിപ്പുകള്‍
തത്ത
നമ്മുടെ പ്രദേശത്ത് ധാരാളമായി കണ്ടുവരുന്ന പക്ഷിയാണ് തത്ത. ഇതിന്റെ നിറം ഇളം പച്ചയാണ്. ഇതിന് വളഞ്ഞ ചുണ്ടുകളാണുള്ളത്. ചുണ്ടിന്റെ നിറം കടും ചുവപ്പാണ്. ഇതിന്റെ ഓരോ കാലിലും നാല് വിരലുകള്‍ വീതമുണ്ട്. ഇവയില്‍ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പിന്നോട്ടും നോക്കിയിരിക്കുന്നു. ആണ്‍ തത്തയുടെ കഴുത്തില്‍ ചുവന്ന നിറത്തിലുള്ള ഒരു വളയം കാണാം. ഒരു തത്തയ്ക്ക് ഏകദേശം 40 സെ. മി. വരെ നീളമുണ്ട്. ഇവ മരപ്പൊത്തുകളിലാണ് പാര്‍ക്കുന്നത്. പൂവുകള്‍, വിത്തുകള്‍, മുകുളങ്ങള്‍ എന്നിവയാണ് തത്തകളുടെ ഭക്ഷണം. ഇവയുടെ മുട്ടകള്‍ ചെറുതും വെളുത്തതുമാണ്.
സാന്ദ്ര.എസ്. ആര്‍. III A
കാക്ക
പരിസരം വൃത്തിയാക്കുന്ന പക്ഷിയാണ് കാക്ക. ഇവ നമ്മുടെ നാട്ടില്‍ ഒരുപാട് കാണുന്നു. കാക്കയുടെ നിറം കറുപ്പാണ്. ഇവയുടെ ചുണ്ടും കാലുകളും കറുപ്പാണ്. തറയില്‍ നിന്നും ആഹാരം കൊത്തി തിന്നുന്നു. മരത്തിലാണ് കാക്ക കൂടുണ്ടാക്കുന്നത്. ചകിരി,നാര്, ചെറിയ കമ്പുകള്‍ എന്നിവ കൊണ്ടാണ് കൂടുണ്ടാക്കുന്നത്. കാക്ക വൃത്തിയുള്ള പക്ഷിയാണ്. ഇവ എപ്പോഴും കാ..കാ..എന്ന് ശബ്‌ദമുണ്ടാക്കുന്നു.
ശ്രീഹരി. എസ് III A
Saturday, 7 December 2013
Inaguration of Blog MAZHAVILLU
ഗവ : യു.പി.സ്കൂൾ കലയ്ക്കോടി ബ്ലോഗ് ( മഴവില്ല് ) കലയ്ക്കോട് ബാങ്ക് പ്രസിഡന്റ് ശ്രീ . എസ് . സുഭാഷ് ഉദ്ഘാടനം നിർവ്വഹിചു.
Tuesday, 12 November 2013
Subscribe to:
Posts (Atom)