Tuesday, 17 December 2013

വിദ്യാരംഗം  കലാ സാഹിത്യ വേദിയുടെ  ചാത്തന്നൂര്‍ ഉപജില്ലാ കവിതാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എസ്.ശ്രീഷയ്‌ക്ക് പൂതക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.വി.എസ്.അശോകന്‍ പിള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.


വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ചാത്തന്നൂര്‍ ഉപജില്ലാ ചിത്രരചന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ആഷിഖ്, പൂതക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.വി.എസ്. അശോകന്‍പിള്ളയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ്  ഏററുവാങ്ങുന്നു.
'മുററത്തൊരു നന്മമരം': വാര്‍ഡ് മെമ്പറും കൃഷി ഓഫീസറും ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍
 തെങ്ങിന്‍ തൈ നടുന്നു


'കൃഷിപാഠം': പൂതക്കുളം കൃഷി ഓഫീസര്‍ ശ്രീമതി പ്രീതി കുട്ടികള്‍ക്ക് കൃഷി ബോധവല്‍ക്കരണ ക്ലാസ്സെടുക്കുന്നു.

നവംബര്‍ 7 സി.വി.രാമന്‍ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയാറാക്കിയ പതിപ്പ് ചിത്രകലാ അദ്ധ്യാപകന്‍ വി.എസ്.അജിലാല്‍ പ്രകാശനം ചെയ്യുന്നു.

Sunday, 8 December 2013

പക്ഷി നിരീക്ഷണം

            നവംബര്‍ 12  സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് 3 -ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പിലേയും വീട്ടു വളപ്പിലേയും പക്ഷികളെ നിരീക്ഷിച്ച് കുറിപ്പുകള്‍ തയാറാക്കി. പരിസരപഠനം 6-ം യൂണിറ്റിലെ 'തലചായ്ക്കാനൊരിടം'
എന്ന പാഠഭാഗവുമായി  ഈ പ്രവര്‍ത്തനത്തെ  ബന്ധിപ്പിക്കുവാന്‍ കഴിഞ്ഞു.
‌‌                                                                                                    
കുട്ടികളുടെ നിരീക്ഷണക്കുറിപ്പുകള്‍

തത്ത
           നമ്മുടെ പ്രദേശത്ത് ധാരാളമായി കണ്ടുവരുന്ന പക്ഷിയാണ് തത്ത.  ഇതിന്റെ നിറം  ഇളം പച്ചയാണ്.  ഇതിന് വളഞ്ഞ ചുണ്ടുകളാണുള്ളത്.  ചുണ്ടിന്റെ നിറം കടും ചുവപ്പാണ്.  ഇതിന്റെ ഓരോ കാലിലും നാല് വിരലുകള്‍ വീതമുണ്ട്.  ഇവയില്‍ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പിന്നോട്ടും നോക്കിയിരിക്കുന്നു.   ആണ്‍ തത്തയുടെ കഴുത്തില്‍ ചുവന്ന നിറത്തിലുള്ള ഒരു വളയം കാണാം.  ഒരു തത്തയ്ക്ക് ഏകദേശം 40 സെ. മി. വരെ നീളമുണ്ട്.  ഇവ മരപ്പൊത്തുകളിലാണ് പാര്‍ക്കുന്നത്.  പൂവുകള്‍, വിത്തുകള്‍, മുകുളങ്ങള്‍ എന്നിവയാണ് തത്തകളുടെ ഭക്ഷണം. ഇവയുടെ മുട്ടകള്‍ ചെറുതും വെളുത്തതുമാണ്.

സാന്ദ്ര.എസ്. ആര്‍.  III A
കാക്ക
          പരിസരം വൃത്തിയാക്കുന്ന പക്ഷിയാണ് കാക്ക. ഇവ നമ്മുടെ നാട്ടില്‍ ഒരുപാട് കാണുന്നു.  കാക്കയുടെ നിറം കറുപ്പാണ്.  ഇവയുടെ ചുണ്ടും കാലുകളും കറുപ്പാണ്.  തറയില്‍ നിന്നും ആഹാരം കൊത്തി തിന്നുന്നു. മരത്തിലാണ് കാക്ക കൂടുണ്ടാക്കുന്നത്. ചകിരി,നാര്, ചെറിയ കമ്പുകള്‍ എന്നിവ കൊണ്ടാണ്  കൂടുണ്ടാക്കുന്നത്.  കാക്ക വൃത്തിയുള്ള പക്ഷിയാണ്.  ഇവ എപ്പോഴും കാ..കാ..എന്ന് ശബ്‌ദമുണ്ടാക്കുന്നു.

ശ്രീഹരി. എസ്   III A

Saturday, 7 December 2013

Inaguration of Blog MAZHAVILLU



ഗവ : യു.പി.സ്കൂൾ  കലയ്ക്കോടി ബ്ലോഗ്‌ ( മഴവില്ല് ) കലയ്ക്കോട് ബാങ്ക് പ്രസിഡന്റ്‌                       ശ്രീ . എസ് . സുഭാഷ്‌   ഉദ്ഘാടനം  നിർവ്വഹിചു.


ഹെഡ്മാസ്റ്റ്ർ ശ്രീ. ജീ.പ്രദീപ്‌കുമാർ,ബ്ലോഗ്‌ കോഡിനേറ്റർ ശ്രീ.കെ.ദിലീപ് ,പൂതക്കുളം                                       പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.അശോകൻപിള്ള,                                                ചിത്രകലാ അധ്യപകൻ  ശ്രീ.വീ.എസ്.അജിലാ, പി ടി എ പ്രസിഡന്റ്‌ ശ്രീ. ആർ.സജു എന്നിവർ സന്നിഹിതരായിരുന്നു.