Tuesday, 22 July 2014

ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
                
                       ലോക പരിസ്ഥിതി ദിനം അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുകയുണ്ടായി.  കുട്ടികള്‍ പരിസ്ഥിതി ദിന പോസ്‌റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍, ബാഡ്‌ജുകള്‍ എന്നിവ തയാറാക്കി.  രാവിലെ 9.45 ന് സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വാര്‍ഡ് മെമ്പര്‍ ശ്രീമതി വിജയശ്രീ സുഭാഷ് സംസാരിച്ചു.  'ശബ്‌ദമുയര്‍ത്തുക, സമുദ്രനിരപ്പ് ഉയര്‍ത്തരുത് '  എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശത്തിന്റെ പ്രാധാന്യം ശാസ്‌ത്രാദ്ധ്യാപിക ശ്രീമതി ഷിഫ വിവരിച്ചു.  കുട്ടികള്‍ തയാറാക്കിയ പരിസ്ഥിതി ദിന പതിപ്പുകള്‍ പ്രകാശനം ചെയ്‌തു. സ്‌കൂള്‍ ലീഡര്‍ അലീമ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടര്‍ന്ന് പരിസ്ഥിതി ദിന റാലി, വൃക്ഷത്തൈ നടീല്‍, ചിത്ര പ്രദര്‍ശനം, ലേഖനമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു.





 പരിസ്ഥിതിദിന വിളംബര റാലി

കുട്ടികള്‍ തയാറാക്കിയപരിസ്ഥിതിദിന പതിപ്പ് വാര്‍ഡ് മെമ്പര്‍, പി.ടി.എ. പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്യുന്നു.

'സ്‌കൂള്‍ വളപ്പിലെ തണല്‍മരം' പദ്ധതി വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്‌മാസ്റ്റര്‍    
                                      ഉദ്‌ഘാടനം ചെയ്യുന്നു.


 പരിസ്ഥിതിദിന ചിത്രപ്രദര്‍ശനത്തില്‍ നിന്ന്





പ്രവേശനോത്സവം 2014

                ഈ വര്‍ഷത്തെ  പ്രവേശനോത്സവം വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു. നവാഗതരെ ബലൂണുകളും മിഠായികളും പുസ്തക കിറ്റുകളും വര്‍ണത്തൊപ്പികളും നല്‍കി സ്വീകരിച്ചു. പ്രവേശനോത്സവ ഗാനം പാടി മുതിര്‍ന്ന കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് അവരെ ക്ലാസ്സിലേക്ക് ആനയിച്ചു.  കുട്ടിക്കഥകളും കുട്ടിപ്പാട്ടുകളും കേട്ട് മനസ്സു നിറഞ്ഞ അവരുടെ ആദ്യ വിദ്യാലയ ദിനം ധന്യമായിത്തീര്‍ന്നു.  ഓരോ വിദ്യാര്‍ത്ഥിയും അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തിലേക്ക് പ്രവേശിച്ചു.  അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും പൗരപ്രമുഖരും ഒത്തുചേര്‍ന്നപ്പോള്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി.  

                                            അക്ഷരത്തിരി തെളിയിക്കുന്ന കുട്ടികള്‍        
             
  വാര്‍ഷിക പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം മുന്‍ അദ്ധ്യാപിക 
ശ്രീമതി ശ്യാമളകുമാരിഅമ്മ  നിര്‍വഹിക്കുന്നു.














                                             വാര്‍ഡ് മെമ്പര്‍ നവാഗതര്‍ക്ക് പുസ്‌തകകിറ്റ് പിതരണം ചെയ്യുന്നു

സര്‍ഗോത്സവം 2014
(ദ്വിദിന അവധിക്കാല ക്യാമ്പ്)



ഈ വര്‍ഷത്തെ അവധിക്കാല ക്യാമ്പ്-'സര്‍ഗോത്സവം'- മെയ്  3, 4തീയതികളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. 40കുട്ടികള്‍ പങ്കെടുത്ത പ്രസ്‌തുത ക്യാമ്പ് പൂതക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വി.ജി. ജയ ഉദ്ഘാടനം ചെയ്‌തു. ശ്രീ. മാവേലിക്കര ശ്രീകുമാര്‍ (പെന്‍സില്‍ ഡ്രോയിംഗ്, ക്ലേ മോഡലിംഗ്), ശ്രീ. വി.എസ്. അജിലാല്‍ (വാട്ടര്‍ കളറിംഗ്), ശ്രീ. പുഷ്‌പകുമാര്‍ (നാടന്‍പാട്ട്), ശ്രീ. അടുതല ജയപ്രകാശ് (കവിത:രചനയും ആസ്വാദനവും), കെ.ദിലീപ് (സിനിമ:നിര്‍മ്മാണവും ആസ്വാദനവും) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ശേഷം കുട്ടികളുടെ കവിയരങ്ങ്, ആരോഗ്യവകുപ്പിന്റെ ലഹരിവിരുദ്ധ ക്ലാസ്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് ചാര്‍ലി ചാപ്ലിന്റെ 'ദി വുമണ്‍' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. കുട്ടികളില്‍ അറിവും ആനന്ദവും പകരാനും അവരിലെ  സര്‍ഗവാസനകളെ പ്രോത്‌സാഹിപ്പിക്കാനും പ്രസ്‌തുത ക്യാമ്പിലൂടെ കഴിഞ്ഞു.

                ശ്രീ. മാവേലിക്കര ശ്രീകുമാര്‍ ചിത്രരചനാ ക്ലാസ് നയിക്കുന്നു.















                                         ക്യാമ്പില്‍ നാടന്‍പാട്ടുകള്‍ പരിചയപ്പെടുത്തുന്ന ശ്രീ.പുഷ്‌പകുമാര്‍










                                                    കവിതാസ്വാദന ക്ലാസ് : കവി ശ്രീ അടുതല ജയപ്രകാശ്
                                                                                  കുട്ടികളുടെ കവിയരങ്ങില്‍ നിന്ന്  
                                                                               
 
         










ആരോഗ്യവകുപ്പിന്റെ 'ലഹരിപ്പൊതി' ഡോക്യുമെന്‍ററി പ്രദര്‍ശനത്തില്‍ നിന്ന് 


                                             ക്യാമ്പില്‍ സിനിമ ആസ്വദിക്കുന്ന കുട്ടികള്‍