Thursday, 16 October 2014


                               ഓണാഘോഷം

      

       കാര്യപരിപാടികള്‍

   പൂക്കളമൊരുക്കല്‍

   തുമ്പിതുള്ളല്‍

   വടംവലി

   കസേരകളി

   സുന്ദരിക്കു പൊട്ടുതൊടീല്‍

   പുലികളി

   മഹാബലി വേഷം

   തിരുവാതിരകളി

   ഓണപ്പാട്ടു മത്സരം

   ഓണസദ്യ

   ഗ്രാമമുത്തശ്ശിയെ ആദരിക്കല്‍










                       സ്വാതന്ത്ര്യ ദിനാഘോഷം
       കാര്യപരിപാടികള്‍
   ബാഡ്ജ് നിര്‍മ്മാണം
   പതാക ഉയര്‍ത്തല്‍
 
   സ്വാതന്ത്ര്യദിന റാലി
   സ്വാതന്ത്ര്യദിന ക്ലാസ്
   ക്വിസ്
   ലേഖനമത്സരം
 
 






  യുദ്ധവിരുദ്ധ റാലി
                               അഗസ്റ്റ് 9 നാഗസാക്കി ദിനം

       

        കാര്യപരിപാടികള്‍

   യുദ്ധവിരുദ്ധ ക്ലാസ്

   യുദ്ധവിരുദ്ധ റാലി

   ലേഖനമത്സരം

   പ്ലക്കാര്‍ഡ് നിര്‍മ്മാണം


      കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പൂതക്കുളം യൂണിറ്റ് സെക്രട്ടറി       

                     ബിനുകുമാര്‍ യുദ്ധവിരുദ്ധ ക്ലാസ് നയിക്കുന്നു


 
 
                            അഗസ്റ്റ് 6 ഹിരോഷിമാ ദിനം
      
        കാര്യപരിപാടികള്‍
  
   പോസ്റ്റര്‍ നിര്‍മ്മാണം
   ബാഡ്ജ് നിര്‍മ്മാണം
   സഡാക്കോ കൊക്ക് നിര്‍മ്മാണം
   പതിപ്പ് പ്രകാശനം



                               ജൂലൈ 21 ചാന്ദ്രദിനം
 
       കാര്യപരിപാടികള്‍
   പതിപ്പ് പ്രകാശനം
   ക്വിസ്
   ചാന്ദ്രദിന സെമിനാര്‍



 
ബഷിര്‍ പതിപ്പ് പ്രകാശനം



 
സിനിമ പ്രദര്‍ശനം: ബാല്യകാലസഖി

വായനവാരാഘോഷം

                                 വായനവാരം ഉദ്ഘാടനം ശ്രീ. ശ്രീനി പട്ടത്താനം നിര്‍വഹിക്കുന്നു
വായനദിന പതിപ്പ് പ്രകാശനം

സമാപനസമ്മേളനത്തില്‍ ശ്രീമതി ലളിത സദാശിവന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കുട്ടികളുടെ കവിയരങ്ങ്
 

Wednesday, 8 October 2014



                                                               

         ഏഴാം ക്ലാസ്, അടിസ്ഥാന പാഠാവലി, ഒന്നാം യൂണിറ്റിലെ "കൊച്ചനുജന്‍" എന്ന കവിത മനസ്സിലുണര്‍ത്തിയ വികാരങ്ങളും വേദനകളും നൊമ്പരങ്ങളും മറ്റൊരു കവിതയായി പുനര്‍ജ്ജനിച്ചപ്പോള്‍....
  
                                        
                                         എന്റെ മുത്തശ്ശി


ഞാനാ വരമ്പിന്‍ വഴിവക്കില്‍ നില്‍ക്കവേ
മുറ്റത്തൊരു കൂട്ടം ആളുകളെത്തി
അമ്മയുമച്‌ഛനുമെന്തെന്നറിയില്ല
കരഞ്ഞുവിളിച്ചു നടന്നിടുന്നു.
പെട്ടെന്നതാ മണിമുഴക്കത്തോടെ
ഒരു വണ്ടിയെന്‍ വീട്ടു പടിക്കലെത്തി.
ജിജ്‌ഞാസയോടെ ഞാന്‍ ഓടിയടുത്തു
നോക്കിയപ്പോഴതാ ആരോ കിടക്കുന്നു
ശ്രദ്ധിച്ചു നോക്കവേ ഞാനാകെ ഞെട്ടി
ദൈവമേ അതെന്‍ മുത്തശ്ശിയല്ലേ?
എന്തേ മുത്തശ്ശി ഇവിടെയുറങ്ങുന്നു?
മുത്തശ്ശി തന്‍ മുറി ഒഴിഞ്ഞു കിടപ്പുണ്ട്
മുത്തശ്ശി വിളക്കൊന്നും തേച്ചുതേച്ചു വയ്‌ക്കുന്നില്ലേ?
രാമായണമോതാന്‍ സമയമായല്ലോ
കഥകേട്ടു മുത്തശ്ശി തന്‍ മടിയില്‍ ചായാന്‍
കൊതിയായി മുത്തശ്ശീ ഒന്നുണരൂ
എന്തേ മുത്തശ്ശി ഒന്നും പറയാതെ
എന്തേ മുത്തശ്ശി എന്നെ വിളിക്കാതെ
ഇങ്ങനെയിങ്ങനെ ഒരു നൂറു ചോദ്യങ്ങള്‍
മനസ്സില്‍ വിങ്ങി നിറഞ്ഞിടുന്നു.
പെട്ടെന്നച്ഛനും മറ്റു ചിലരുമായ്
മുത്തശ്ശിയെയെങ്ങോ കൊണ്ടുപോയി.
ഞാനും പിറകേ വേഗം നടക്കവേ
അമ്മയെ ഞാനാ വഴിയില്‍ കണ്ടു.
ഞാനുടനമ്മയോടായിത്തിരക്കി,
അമ്മേ, മുത്തശ്ശി എവിടെപ്പോകുന്നു
എന്നോടൊന്നുമേ മിണ്ടുന്നില്ല
അമ്മയുടനെന്നോടായിപ്പറഞ്ഞു
മകളേ, നിനക്കിനി മുത്തശ്ശിയില്ല.

ഒടുവില്‍ ഞാനുമാ സത്യമറിഞ്ഞു
മുത്തശ്ശി ദൈവത്തിനരികിലെത്തി.

                                         അലീമ എസ്.എ,  VII       

    


ഏഴാം ക്ലാസ്സ്, ഹിന്ദി, മൂന്നാം യുണിറ്റിലെ 'കഹാം ബന്ധേഗാ ടോമി?' എന്ന കവിതയുടെ മലയാള വിവര്‍ത്തനം

എവിടെക്കെട്ടും ടോമിയെ ?

ഈ ചെറിയ മുറിയില്‍ മമ്മീ,
എവിടെക്കെട്ടും ടോമിയെ ? 
ഇവിടെയാണേല്‍ വലിയൊരു പെട്ടി,
അവിടെയാണേല്‍ മറ്റോരു പെട്ടി.
ജനലു നിറച്ചും സാമഗ്രികളാ
വെയിലു പോലും കടക്കുന്നില്ല.
മേശയുണ്ട് കസേരകളുണ്ട്
ഷെല്‍ഫുണ്ടിവിടെ സ്‌റ്റൂളുകളും
അല്‌പം പോലും സ്ഥലമില്ലിവിടെ
അതാണല്ലോ മുഖ്യ സമസ്യ.
മാമന്‍ വന്നു, മാമിയുമുണ്ട്
എവിടെയുറങ്ങും ഇന്നിനിയിവിടെ ?
ഈ അടുക്കള അമ്മയുടേത്
ഇവിടെയിരിപ്പൂ ഗ്യാസിന്‍ കുറ്റി.
പാത്രം, പെട്ടികള്‍, പാട്ടകളാലേ
ഇവിടമാകെ നിറഞ്ഞിട്ടല്ലോ.
കഷ്‌ടപ്പെട്ട് കയറ്റിയതാണ്
അച്ഛന്‍ തന്നുടെ ഭീമന്‍ സ്‌കൂട്ടര്‍.
ഫ്രിഡ്‌ജിന്‍ മുകളില്‍ ചെറിയൊരു ടി.വി.
അടുത്തിരിക്കുന്നുണ്ടൊരു കൂളര്‍.
ഇനിയും മറ്റൊരു അലമാരയ്‌ക്കായ്
മനസ്സില്‍ നിശ്ചയമുണ്ടതു വേറെ.


                              വിവര്‍ത്തനം : കെ. ദിലീപ്
                                              യു.പി.എസ്. കലയ്‌ക്കോട്