Wednesday, 8 October 2014



ഏഴാം ക്ലാസ്സ്, ഹിന്ദി, മൂന്നാം യുണിറ്റിലെ 'കഹാം ബന്ധേഗാ ടോമി?' എന്ന കവിതയുടെ മലയാള വിവര്‍ത്തനം

എവിടെക്കെട്ടും ടോമിയെ ?

ഈ ചെറിയ മുറിയില്‍ മമ്മീ,
എവിടെക്കെട്ടും ടോമിയെ ? 
ഇവിടെയാണേല്‍ വലിയൊരു പെട്ടി,
അവിടെയാണേല്‍ മറ്റോരു പെട്ടി.
ജനലു നിറച്ചും സാമഗ്രികളാ
വെയിലു പോലും കടക്കുന്നില്ല.
മേശയുണ്ട് കസേരകളുണ്ട്
ഷെല്‍ഫുണ്ടിവിടെ സ്‌റ്റൂളുകളും
അല്‌പം പോലും സ്ഥലമില്ലിവിടെ
അതാണല്ലോ മുഖ്യ സമസ്യ.
മാമന്‍ വന്നു, മാമിയുമുണ്ട്
എവിടെയുറങ്ങും ഇന്നിനിയിവിടെ ?
ഈ അടുക്കള അമ്മയുടേത്
ഇവിടെയിരിപ്പൂ ഗ്യാസിന്‍ കുറ്റി.
പാത്രം, പെട്ടികള്‍, പാട്ടകളാലേ
ഇവിടമാകെ നിറഞ്ഞിട്ടല്ലോ.
കഷ്‌ടപ്പെട്ട് കയറ്റിയതാണ്
അച്ഛന്‍ തന്നുടെ ഭീമന്‍ സ്‌കൂട്ടര്‍.
ഫ്രിഡ്‌ജിന്‍ മുകളില്‍ ചെറിയൊരു ടി.വി.
അടുത്തിരിക്കുന്നുണ്ടൊരു കൂളര്‍.
ഇനിയും മറ്റൊരു അലമാരയ്‌ക്കായ്
മനസ്സില്‍ നിശ്ചയമുണ്ടതു വേറെ.


                              വിവര്‍ത്തനം : കെ. ദിലീപ്
                                              യു.പി.എസ്. കലയ്‌ക്കോട്

No comments:

Post a Comment