ഏഴാം ക്ലാസ്, അടിസ്ഥാന പാഠാവലി, ഒന്നാം
യൂണിറ്റിലെ "കൊച്ചനുജന്‍" എന്ന കവിത മനസ്സിലുണര്‍ത്തിയ വികാരങ്ങളും
വേദനകളും നൊമ്പരങ്ങളും മറ്റൊരു കവിതയായി പുനര്‍ജ്ജനിച്ചപ്പോള്‍....
എന്റെ
മുത്തശ്ശി
ഞാനാ വരമ്പിന്‍ വഴിവക്കില്‍ നില്‍ക്കവേ
മുറ്റത്തൊരു കൂട്ടം ആളുകളെത്തി
അമ്മയുമച്‌ഛനുമെന്തെന്നറിയില്ല
കരഞ്ഞുവിളിച്ചു നടന്നിടുന്നു.
പെട്ടെന്നതാ മണിമുഴക്കത്തോടെ
ഒരു വണ്ടിയെന്‍ വീട്ടു പടിക്കലെത്തി.
ജിജ്‌ഞാസയോടെ ഞാന്‍ ഓടിയടുത്തു
നോക്കിയപ്പോഴതാ ആരോ കിടക്കുന്നു
ശ്രദ്ധിച്ചു നോക്കവേ ഞാനാകെ ഞെട്ടി
ദൈവമേ അതെന്‍ മുത്തശ്ശിയല്ലേ?
എന്തേ മുത്തശ്ശി ഇവിടെയുറങ്ങുന്നു?
മുത്തശ്ശി തന്‍ മുറി ഒഴിഞ്ഞു
കിടപ്പുണ്ട്
മുത്തശ്ശി വിളക്കൊന്നും തേച്ചുതേച്ചു
വയ്‌ക്കുന്നില്ലേ?
രാമായണമോതാന്‍ സമയമായല്ലോ
കഥകേട്ടു മുത്തശ്ശി തന്‍ മടിയില്‍
ചായാന്‍
കൊതിയായി മുത്തശ്ശീ ഒന്നുണരൂ
എന്തേ മുത്തശ്ശി ഒന്നും പറയാതെ
എന്തേ മുത്തശ്ശി എന്നെ വിളിക്കാതെ
ഇങ്ങനെയിങ്ങനെ ഒരു നൂറു ചോദ്യങ്ങള്‍
മനസ്സില്‍ വിങ്ങി നിറഞ്ഞിടുന്നു.
പെട്ടെന്നച്ഛനും മറ്റു ചിലരുമായ്
മുത്തശ്ശിയെയെങ്ങോ കൊണ്ടുപോയി.
ഞാനും പിറകേ വേഗം നടക്കവേ
അമ്മയെ ഞാനാ വഴിയില്‍ കണ്ടു.
ഞാനുടനമ്മയോടായിത്തിരക്കി,
അമ്മേ, മുത്തശ്ശി എവിടെപ്പോകുന്നു
എന്നോടൊന്നുമേ മിണ്ടുന്നില്ല
അമ്മയുടനെന്നോടായിപ്പറഞ്ഞു
മകളേ, നിനക്കിനി മുത്തശ്ശിയില്ല.
ഒടുവില്‍ ഞാനുമാ സത്യമറിഞ്ഞു
മുത്തശ്ശി ദൈവത്തിനരികിലെത്തി.
അലീമ എസ്.എ, VII
No comments:
Post a Comment