പരീക്ഷണക്കുറിപ്പ്
STD : VII, Unit : 4 (ശബ്‌ദപ്രപഞ്ചം)
പ്രശ്‌നം:
എല്ലാ പ്രതലങ്ങളും ശബ്‌ദം പ്രതിഫലിപ്പിക്കുന്നത് ഒരുപോലെയാണോ?
ഊഹം:
പ്രതിഫലനം ഒരുപോലെയാകാന്‍ സാധ്യതയില്ല.
പരീക്ഷണസാമഗ്രികള്‍:
ട്യൂണിങ് ഫോര്‍ക്ക്, പി. വി. സി. പൈപ്പുകള്‍,കണ്ണാടി, തെര്‍മോകോള്‍, കാര്‍ഡ് ബോര്‍ഡ്, സാന്‍ഡ് പേപ്പര്‍, ശബ്‌ദത്തിന്റെ പതനകോണ്‍, പ്രതിഫലനകോണ്‍ ഇവ തുല്യമായ രീതിയില്‍ വരച്ച ട്രോയിംഗ് ഷീറ്റ്.
പരീക്ഷണരീതി:
ടേബിളിന്റെ പുറത്ത് ട്രോയിംഗ് ഷീറ്റ് വയ്‌ക്കുന്നു. പതനകോണ്‍, പ്രതിപതനകോണ്‍ ഇവ ചേരുന്ന തിരശ്‌ചീന രേഖയില്‍ പ്രതലങ്ങള്‍ മാറ്റി മാറ്റി (കണ്ണാടി, സാന്റ് പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്,തെര്‍മോകോള്‍) ലംബമായി സ്ഥാപിക്കുന്നു. ഉത്തേജിപ്പിച്ച ട്യൂണിംഗ് ഫോര്‍ക്ക് ഉപയോഗിച്ച് പതനകോണില്‍ സ്ഥാപിച്ച പൈപ്പിലൂടെ സബ്‌ദം കടത്തിവിടുകയും പ്രതിപതനകോണില്‍ ചെവി വച്ച് ശബ്‌ദം കേള്‍ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ലഭിച്ച വിവരങ്ങള്‍ പട്ടികപ്പെടുത്തി വിശകലനം ചെയ്‌ത് നിഗമനത്തില്‍ എത്തിച്ചേരുന്നു.
പരീക്ഷണഫലങ്ങള്‍:
വസ്‌തു (പ്രതലം) ശബ്‌ദത്തിന്റെ പ്രത്യേകത
സാന്റ് പേപ്പര്‍ ചിലമ്പിയത്
കാര്‍ഡ്‌ബോര്‍ഡ് നേരിയ രീതിയില്‍ ചിലമ്പിയത്
തെര്‍മോകോള്‍ വ്യക്‌തത കുറഞ്ഞത്
കണ്ണാടി കൂടുതല്‍ വ്യക്‌തമായത്
തടി (പലക) വ്യക്‌തത കുറഞ്ഞത്
അപഗ്രഥനം:
പ്രതലത്തിന്റെ മിനുസത കൂടുന്നതിനനുസരിച്ച് പ്രതിഫലന ശബ്‌ദവും വ്യക്‌തമാകുന്നു. പരുപരുത്ത പ്രതലത്തില്‍ പ്രതിഫലനം അവ്യക്‌തമായും ചിലമ്പിയ രീതിയിലും ലഭിക്കുന്നു.
നിഗമനം:
ശബ്‌ദത്തിന്റെ പ്രതിഫലനം എല്ലാ പ്രതലങ്ങളിലും ഒരുപോലെയല്ല. പ്രതലത്തിന്റെ മിനുസത കൂടുന്നതിനനുസരിച്ച് പ്രതിഫലന ശബ്‌ദവ്യക്‌തത കൂടുന്നു.
നീതുപ്രസാദ്. യു ,VII A