കഥാപാത്രനിരൂപണം
ക്ലാസ് : VI
അടിസ്ഥാന പാഠാവലി, യൂണിറ്റ് : 2 (വേരുകള്‍)
പ്രവര്‍ത്തനം:
മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ 'വേരുകള്‍' എന്ന പാഠഭാഗത്തിലെ മുഖ്യ കഥാപാത്രമായ രഘു നഗരത്തിന്റെ സൗകര്യങ്ങള്‍ വെടിഞ്ഞ് ഒടുവില്‍ സ്വന്തം ഗ്രാമീണതയുടെ പച്ചപ്പിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. ഈ തീരുമാനം ഇന്നത്തെക്കാലത്ത് എത്രമാത്രം പ്രായോഗികമാണ്? സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തി രഘു എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ വ്യക്‌തമാക്കുക.
'വേരുകള്‍' എന്ന പാഠഭാഗത്തിലെ പ്രധാന കഥാപാത്രമാണ് രഘു. അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്‌ഥനാണ്. ജോലിത്തിരക്കും സാഹചര്യങ്ങളും കാരണം പട്ടണത്തില്‍ താമസിക്കുകയാണ് രഘുവും കുടുംബവും. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന രഘു അവിടുത്തെ നൈര്‍മ്മല്യവും വിശുദ്ധിയും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഗ്രാമത്തിന്റെ മഹത്വവും മാധുര്യവും നന്നായറിയാം. പക്ഷേ പരിഷ്‌കാരിയായ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി പട്ടണത്തില്‍ത്തന്നെ ഒരു പടുകൂറ്റന്‍ ബംഗ്ലാവു പണിയാന്‍ രഘു തീരുമാനിക്കുന്നു. അതിലേക്കായി ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ രഘു നാട്ടിലെത്തുന്നു. സ്വന്തം മണ്ണിന്റെ മണവും അവിടുത്തെ കുളിര്‍കാറ്റും പച്ചപ്പും മനോഹാരിതയും മനം മയക്കുന്ന അന്തരീക്ഷവും അദ്ദേഹത്തെ പഴയകാല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉള്ളിലെവിടെയോ ഒരാര്‍ദ്രമായ താരാട്ടിന്റെ ഈണം അലയടിച്ചു. അച്ഛന്റേയും മുത്തച്ഛന്റേയും തന്റെ കുട്ടിക്കാല സ്‌മരണകളും പുതുക്കുന്ന ഏക സ്‌മാരകം തന്റെ വീടും പറമ്പുമാണെന്ന് രഘു തിരിച്ചരിയുന്നു. പൂര്‍വികര്‍ ജീവിച്ചു മരിച്ച മണ്ണില്‍ത്തന്നെ രഘു സ്വന്തം വേരുകള്‍ കണ്ടെത്തുന്നു.
സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലൂടെ തിരക്കുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയില്‍ രഘുവിന് ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായി വരും. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെ ഓഫീസിലെത്താന്‍ ഒത്തിരി യാത്രാക്ലേശം അനുഭവിക്കേടണ്ടിവരും.
അടിയന്തിര ഘട്ടങ്ങളില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ നന്നേ വിഷമിക്കും. പലപ്പോഴും മേലുദ്യോഗസ്ഥരുടെ ശകാരം കേള്‍ക്കേണ്ടിവന്നേക്കാം. ചികിത്സാസൗകര്യങ്ങള്‍ക്കായി പട്ടണത്തെത്തന്നെ ആശ്രയിക്കേണ്ടിവരും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരും. പട്ടണത്തിലെ സൗകര്യങ്ങള്‍ ശീലിച്ച ഭാര്യയുടേയും കുട്ടികളുടേയും പരാതികള്‍ നിരന്തരം കേള്‍ക്കേണ്ടിവരും. ഇത് പലപ്പോഴും കുടുംബവഴക്കിനു തന്നെ കാരണമായേക്കാം. ആഡംബരപ്രിയരായ സുഹൃത്തുക്കളുടെ പരിഹാസത്തിന് പാത്രമാകേണ്ടിവന്നേക്കാം. ഇങ്ങനെ പലതുകൊണ്ടും ക്ലേശങ്ങളുടെ നടുവിലേക്കായിരിക്കാം രഘുവിന്റെ മടക്കയാത്ര.
ഇപ്രകാരം വന്നുചേര്‍ന്നേക്കാവുന്ന ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള ഉറച്ച മനസ്സാണ് രഘുവിന്റെ മുഖ്യ സവിശേഷത. സ്വന്തം മണ്ണിനോടും കുടുംബത്തോടുമുള്ള സ്‌നേഹം രഘുവിനെ വേറിട്ടു നിര്‍ത്തുന്നു. സ്വന്തം മണ്ണും പൈതൃകവും വരും തലമുറകള്‍ക്കായി സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിയുന്നു. ഇങ്ങനെ പച്ചയായ ഒരു ഗ്രാമീണ മനുഷ്യന്റെ എല്ലാ സവിശേഷതകളും നമുക്ക് രഘുവില്‍ ദര്‍ശിക്കാം.
അലീമ എസ്. എ, VI A

nice work
ReplyDelete