നിരീക്ഷണക്കുറിപ്പ്
ക്ലാസ് : VI, അടിസ്ഥാനശാസ്‌ത്രം
യൂണിറ്റ് : 8 (പൂത്തും കായ്‌ച്ചും)
പ്രശ്‌നം:
വിത്ത് വിതരണത്തിന് പ്രകൃതി ഒരുക്കിയരിക്കുന്ന രീതികള്‍ അത്ഭുതാവഹമാണ്. ഒരു സസ്യത്തിലെ വിത്തുകളെല്ലാം അതിന്റെ ചുവട്ടില്‍ത്തന്നെ വീണ് മുളച്ചാല്‍ അവയ്‌ക്ക് ശരിയായി വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ ലഭിക്കാതെ വളര്‍ച്ച മുരടിച്ച് അവ നശിച്ചുപോകും. മുളച്ചുവരുന്ന തൈകള്‍ ഈ രീതിയില്‍ നശിച്ച് പോകാതിരിക്കാന്‍ അവയെ മാതൃസസ്യത്തില്‍ നിന്നും ദൂരെ എത്തിക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തി കുറിപ്പ് തയാറാക്കുക.
കുട്ടികളുടെ നിരീക്ഷണക്കുറിപ്പ് :
ഞങ്ങളുടെ ഗ്രുപ്പ് നടത്തിയ നിരീക്ഷണത്തില്‍ നിന്നും നാലു തരത്തില്‍ പ്രകൃതിയില്‍ വിത്തുവിതരണം നടക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
1.സ്വയം : (ഫലത്തില്‍ നിന്ന് മണ്ണിലേക്ക്)
റബ്ബര്‍, വെണ്ട തുടങ്ങിയവയുടെ ഫലങ്ങള്‍ പാകമാകുമ്പോള്‍ മാരൃസസ്യത്തില്‍ നിന്നുതന്നെ ഉണങ്ങി പൊട്ടിത്തെറിച്ച് ദൂരേക്ക് വീഴുന്നു. ശുഷ്‌കഫലങ്ങളിലെ സ്‌ഫോട്യഫലങ്ങളാണ് ഇത്തരത്തില്‍ വിത്തുവിതരണം നടത്തുന്നത്.
2.ജന്തുക്കള്‍ വഴി:
a) പൊതുവേ മാംസളഫലങ്ങളാണ് ജന്തുക്കള്‍ വഴി വിതരണം ചെയ്യപ്പെടുന്നത്. ഇവയ്‌ക്ക് ആകര്‍ഷകമായ നിറം, മണം, രുചി എന്നിവ ഉണ്ടാകും. വിത്തിന് കട്ടിയുള്ള ആവരണം ഉണ്ടായിരിക്കും. ഇത് ജന്തുക്കള് ഭക്ഷിച്ചാലും വിത്തിന് കേടുവരാതെ സൂക്ഷിക്കും.
b)ചിലതരം ഫലങ്ങള്‍ക്ക് പുറത്ത് രോമങ്ങളോ മുള്ളുകളോ കാണും. ഇത്തരം ഫലങ്ങള്‍ മനുഷ്യന്റേയോ മറ്റു ജന്തുക്കളുടേയോ ശരീരത്തില്‍ പറ്റിപ്പിടിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ചിലതരം പുല്‍ച്ചെടികള്‍ ഈ ഇനത്തില്‍ പെടുന്നു.
c)ആലിന്‍പഴം, ഇലഞ്ഞിപ്പഴം തുടങ്ങിയവ പക്ഷികളുടെ വിസര്‍ജ്യത്തിലൂടെ വിതരണം ചെയ്യപ്പെടുന്നു. ദഹിക്കാതെ വിസര്‍ജ്യത്തിലൂടെ വിത്തുകള്‍ പുറത്തുവരും.
d)ഭക്ഷണം, അലങ്കാരം, വ്യവസായം എന്നിവയ്‌ക്കു വേണ്ടി മനുഷ്യന്‍ ബോധപൂര്‍വം വിത്തുവിതരണം ചെയ്യാറുണ്ട്.
3)കാറ്റിലുടെ:
കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍ ശുഷ്‌കവും ഭാരം കുറ‍്ഞവയുമായിരിക്കും. പറക്കാന്‍ സഹായിക്കുന്ന രോമങ്ങളോ ചിറകുകള്‍ പോലെ വളര്‍ന്ന ഭാഗങ്ങലോ ഇവയില്‍ കാണാം. അപ്പൂപ്പന്‍താടി, മുരിങ്ങ, പഞ്ഞിക്കായ എന്നിവ ഈ ഇനത്തില്‍പ്പെടുന്നു.
4)ജലത്തിലൂടെ:
പാകമായ ഫലങ്ങള്‍ ജലത്തിലൂടെ ഒഴുകി ദൂരസ്ഥലങ്ങളില്‍ എത്തപ്പെടുന്നു. ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ ഇവയ്‌ക്ക് കഴിയുന്നു. ഇത്തരം വിത്തുകള്‍ക്ക് ഉറപ്പുള്ളതും കട്ടിയുള്ളതുമായ ബാഹ്യാവരണമുണ്ടായിരിക്കും. തേങ്ങ, ഒതളങ്ങ, പുന്നയ്ക്ക എന്നിവ ഈ ഇനത്തില്‍പ്പെടുന്നു.
നിഗമനം:
സസ്യങ്ങളുടെ നിലനില്‍പിന് സ്ഥലസൗകര്യം, ജലം, വായു, മണ്ണ്, പോഷകഘടകങ്ങള്‍ എന്നിവ ആവശ്യമാണ്. ഇവ ശരിയായ അളവില്‍ ലഭ്യമാക്കുന്നതിന് വിത്തുകള്‍ മാതൃസസ്യത്തില്‍ നിന്ന് ദൂരെ വിതരണം ചെയ്യപ്പെടേണ്ടതാണ്. ഇതിന് പ്രകൃതി ഒരുക്കിയിരിക്കുന്ന അനുകൂലനങ്ങള്‍ കൗതുകകരവും അതിശയിപ്പിക്കുന്നവയുമാണ്. കാറ്റ്, ജന്തുക്കള്‍, ജലം എന്നിവ വിത്തുവിതരണത്തിന് സഹായിക്കുന്നു. ഈ ഏജന്റുകളുടെ സഹായത്തോടെ വിത്തുവിതരണം നടത്തുന്നതിനനുസൃതമായ അനുകൂലനങ്ങള്‍ ഓരോ വിത്തിലും രൂപപ്പെട്ടിരിക്കുന്നതായി കാണാം.
സരിഗ ആര്‍. എസ്, VII B

No comments:
Post a Comment