വര്‍ണ്ണന
ക്ലാസ് : VII, കേരള പാഠാവലി
യൂണിറ്റ് : 2 (നീലക്കൊടുവേലിയും തേടി)
ഭാവനയില്‍ കാടു കാണാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ എന്തൊക്കെയായിരിക്കും കാണുന്നത്? വര്‍ണ്ണന തയാറാക്കുക.
കാലത്തിന്റെ ഒഴുക്കിലും ചുഴികളിലും വീണിട്ടും ഒര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ് ഞാനും കൂട്ടുകാരും കൂടി കാടു കാണാന്‍ പോയത്.
മലകളുടെ ഇടയില്‍ നിന്ന് വലിയ നാണത്തോടെ ഇറങ്ങിവന്ന സൂര്യന്റെ മഞ്ഞവെളിച്ചം എന്റെ മുഖത്തേക്കടിച്ചപ്പോള്‍ ഞാന്‍ വല്ലാതെ ഉത്സാഹഭരിതയായി. കുന്നിന്‍ ചരിവിലൂടെ ഇറങ്ങിയാല്‍ കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്നുനില്‌ക്കുന്ന താഴ്‌വാരം. മഞ്ഞുതുള്ളികള്‍ വൈഡൂര്യക്കല്ലുകള്‍ പോലെ തിളങ്ങി നിന്നു. നീലത്തിരമാലകള്‍ ആഞ്ഞടിക്കുന്നതു പോലെ കാറ്റ് മരങ്ങളെ ആട്ടി ഉലച്ചു. പൂമണം എവിടെയെന്നില്ലാതെ പരന്നു. തണുത്ത കാറ്റ് തഴുകിയെത്തിയപ്പോള്‍ ഞാന്‍ എന്തെന്നില്ലാത്ത സംതൃപ്‌തിയില്‍ ലയിച്ചു. ഒരവസാനമില്ലാത്ത മട്ടില്‍ ഒഴുകിനടക്കുന്ന പുഴയുടെ ഇരുവശങ്ങളിലും സമാധാനത്തിന്റെ പ്രതീകമെന്നപോലെ കൊക്കുകള്‍ വരിവരിയായിരിക്കുന്നു. മരങ്ങളുടെവള്ളികളില്‍ തുടുത്തു ചുവന്നുകിടക്കുന്ന മഞ്ചാടിക്കുരു പോലുള്ള പഴം കാണാന്‍ എന്തൊരു ചേലാണ്. പൂമ്പാറ്റകളെ തേന്‍ കുടിക്കാന്‍ അനുവദിക്കാത്ത കാറ്റിന് എന്തോരഹങ്കാരമാണ്. കാട്ടുവള്ളികളില്‍ ക്യാമറയ്‌ക്കു പോസുചെയ്യുന്ന പൊലെ കുരങ്ങന്‍മാര്‍ തൂങ്ങിക്കിടക്കുന്നു. പൂചൂടിനിന്ന ചില്ലകളെ ഇളംകാറ്റ് മെല്ലെ തലോടി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടിക്കളിക്കുകയാണ് അണ്ണാരക്കണ്ണന്‍മാര്‍. പൂമൊട്ടുകള്‍ വിടര്‍ന്നുവോ എന്നറിയാനുള്ള തേനീച്ചകളുടെ തിടുക്കം ഇനിയും മാറിയിട്ടില്ല. മരച്ചില്ലകളില്‍ സ്‌ഫടികത്തിന്റെ കിണ്ണം പോലെ തിളക്കമാര്‍ന്നിരിക്കുകയാണ് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടാതെ ചിലന്തിവല. അതില്‍ അവിടവിടെയായി മുത്തുമണികള്‍ പോലെ ജലകണികകള്‍ തിളങ്ങി നില്‍ക്കുന്നു. മരങ്ങള്‍ക്കിടയിലെവിടെയോ നിന്ന് കാട്ടുകുയിലിന്റെ മധുര ഗാനം ഒഴുകിയെത്തി. എല്ലാം കൊണ്ടും പ്രകൃതിയാകെ പുളകം ചൂടി നിന്നു.
ഷബാന.എന്‍,VII A

No comments:
Post a Comment