Monday, 31 March 2014
Sunday, 30 March 2014
ലേഖനം
പ്രിയങ്ക പ്രസാദ്
VI A
ജലമലിനീകരണം
പ്രകൃതിയുടെ വരദാനമാണ് ജലം. ജലം അമൂല്യമാണ്. അത് പാഴാക്കാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. ജലമില്ലെങ്കില്‍ ഭുമിയില്‍ ജീവന്‍ നിലനില്‍ക്കില്ല. പണ്ടുകാലത്ത് സുദ്ധജല സമൃദ്ധമായിരുന്ന നമ്മുടെ ജലസ്രോതസ്സുകള്‍ ഇന്ന് ജലമലിനീരണ ഭീഷണിയിലാണ്. കുടുതല്‍ ജലസ്രോതസ്സുകളും മലിനമാകുന്നതിന് പ്രധാന കാരണം ജനങ്ങളുടെ അനാസ്ഥയാണെന്നു പറയാം.
ജനസംഖ്യ കൂടുന്നതിനനുസരിച്ച് മാലിന്യങ്ങളും കൂടുന്നു. ഈ മാലിന്യങ്ങള്‍ പുഴകളിലേക്കാണ് കൂടുതലും വലിച്ചെറിയപ്പെടുന്നത്. വന്‍കിട ഫാക്‌ടറികളില്‍ നിന്നും ഉല്‍പാദന അവശിഷ്‌ടങ്ങളും മറ്റ് മാലിന്യങ്ങളും പുഴയിലേക്കോഴുക്കി വിടുന്നത് ജലം മലിനമാകാന്‍ കാരണമാകുന്നു. വയലുകളില്‍ കീടനാശിനി ഉപയോഗിക്കുമ്പോള്‍ കീടനാശിനി കലര്‍ന്ന ജലം വയലുകഴില്‍ നിന്ന് പുഴയിലേക്ക് ഒഴുകിവന്ന് ചേരുന്നു. ഇത് ജലമലിനീകരണത്തിന്റെ മറ്റൊരു കാരണമാണ്. പുഴയിലിറക്കി കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും ഹോട്ടലുകളിലെ മാലിന്യം ഓടകള്‍ വഴി പുഴയിലേക്കൊഴുക്കി വിടുന്നതും ജലമലിനീകരണത്തിന് കാരണമാകുന്നു.
പുഴയുടെ തീരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ നിത്യേനയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പുഴയിലെ ജലം ഉപയോഗിക്കുന്നു. ഈ മലിനജലം ഉപയോഗിക്കുന്നവര്‍ക്ക് പലവിധ മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജലാശയങ്ങള്‍ മലിനമാകുന്നതു മൂലം ജീവജാലങ്ങളുടെ നിലനില്‍പ്പിനും പരിസ്ഥിതി ഘടനയ്‌ക്കും വ്യത്യാസം വരുന്നു. തന്മൂലം കാലാവസ്ഥാവ്യതിയാനങ്ങള്‍ സംഭവിക്കുന്നു.
ജലത്തിന്റെ പ്രാധാന്യവും ജലമലിനീകരണം കൊണ്ടുണ്ടാകാവുന്ന ദോഷങ്ങളും ഓരോ വ്യക്തിയും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കലാണ് ജലമലിനീകരണം കുറയ്‌ക്കുന്നതിനുള്ള പ്രധാന മാര്‍ഗം. ക്ലാസ്സുകള്‍ നടത്തിയും പോസ്‌റ്ററുകള്‍ സ്ഥാപിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാം. തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിച്ചും ജലമലിനീകരണം ഏറക്കുറെ തടയാന്‍ കഴിയും.

യാത്രാക്കുറിപ്പ്
സ്‌നേഹ എസ്.ആര്‍
VI B
അനന്തപുരിയില്‍ അരദിവസം
യാത്രകള്‍ എനിക്കേറെ പ്രിയങ്കരങ്ങളാണ്. പ്രിയപ്പെട്ട കൂട്ടുകാരുമൊത്താകുമ്പോള്‍ അതിന് രസമേറും. ഈ വര്‍ഷം ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് പോയ തിരുവനന്തപുരം യാത്ര വളരെ രസകരമായിരുന്നു. ആടിയും പാടിയും ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു. ഒപ്പം ഒത്തിരി കാര്യങ്ങള്‍ പഠിക്കുകയും ചെയ്‌തു.
07. 02. 2014വെള്ളിയാഴ്‌ച രാവിലെ 7 മണിക്ക് ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് പുറപ്പെട്ടു. എന്റെ അനിയത്തിയും കൂടെയുണ്ടായിരുന്നു. ആദ്യം ഞങ്ങള്‍ പോയത് ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരിയിലേക്കാണ്. വളരെ ശാന്തമായിരുന്നു അവിടുത്തെ അന്തരീക്ഷം. ഇളം കാറ്റില്‍ ഇലകള്‍ മെല്ലെ ഇളകി. അവ ഞങ്ങളോട് കുശലം ചോദിക്കുന്നതായി തോന്നി. കാവി വസ്‌ത്രം ധരിച്ച സ്വാമിമാര്‍ ഞങ്ങളെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിച്ചു. ശിവഗിരിയേയും ഗുരുദേവനേയും കുറിച്ച് ഒരു സ്വാമി ഞങ്ങളോട് സംസാരിച്ചു. ഗൗരി എന്ന സ്വാമിനി ഗുരുദേവ കൃതികളുടെ ചില ഭാഗങ്ങള്‍ ചോല്ലിക്കേള്‍പ്പിച്ചു. ഗുരുദേവന്‍ യാത്ര ചെയ്‌തിരുന്ന റിക്ഷ, വിശ്രമിച്ചിരുന്ന ചാരുകസേര, കട്ടില്‍, ഊന്നുവടി എന്നിവ കാണാന്‍ കഴിഞ്ഞു. ശാരദാമഠത്തിനു മുന്നില്‍ ഞങ്ങള്‍ ഒരു നിമിഷം മൗനമായി നിന്നു. ശാന്തമായ മനസ്സോടെയാണ് ഞങ്ങള്‍ ആ പുണ്യഭൂമിയില്‍ നിന്ന് മടങ്ങിയത്.
പിന്നെ ഞങ്ങള്‍ തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്‌മാരകത്തിലെത്തി. ചന്തത്തില്‍ വെട്ടി നിരപ്പാക്കിയ പുല്‍പ്പരപ്പും നിരവധി ചെടികളും വര്‍ണ പുഷ്‌പങ്ങളും നിറഞ്ഞ ഒരു പുഷ്‌പവാടി തന്നെയായിരുന്നു അവിടം. ആശാന്‍ താമസിച്ചിരുന്ന കൊച്ചുവീട് പഴമയും ലാളിത്യവും ഗ്രാമീണതയും ഒത്തുചേര്‍ന്നതായിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടില്‍, കസേര, എഴുത്തുമേശ, ഊന്നുവടി, പുസ്‌തകങ്ങളുടെ കൈയെഴുത്ത് പ്രതികള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവ കാണാന്‍ കഴിഞ്ഞു. ആശാന്റെ കൈപ്പട അടുത്തു കണ്ടപ്പോള്‍ ആശാന്‍ തന്നെ അടുത്തു നില്‍ക്കുന്നതായി തോന്നി. ആശാന്‍ കൃതികളുടെ ചുവര്‍ച്ചിത്ര മാതൃകയിലുള്ള ദൃശ്യാവിഷ്‌കാരം ഏറെ ആകര്‍ഷകമായിരുന്നു. ഒരു മധുര കാവ്യം ആസ്വദിച്ച സംതൃപ്‌തിയോടെയാണ് ഞങ്ങള്‍ അവിടം വിട്ടത്.
പിന്നെ ഞങ്ങള്‍ അനന്തപദ്‌മനാഭന്റെ മണ്ണിലെത്തി. ഭക്‌തജനങ്ങള്‍ക്കിടയിലൂടെ തിക്കിയും തിരക്കിയുമാണ് ഞങ്ങള്‍ പദ്‌മനാഭസ്വാമിയെ ദര്‍ശിച്ചത്. മുന്നിലെത്താന്‍ പോലീസുകാര്‍ ഞങ്ങളെ സഹായിച്ചു. ക്ഷേത്രത്തിനുള്ളിലെ കൊത്തുപണികള്‍ എന്നെ ഏറെ അദ്‌ഭുതപ്പെടുത്തി. അവിടുന്നിറങ്ങി ഞങ്ങള്‍ സ്വാതിതിരുനാളിന്റെ കൊട്ടാരമായ കുതിരമാളികയിലേക്കു പോയി. വശങ്ങളില്‍ നിരവധി കുതിരമുഖങ്ങള്‍ വരിയായി കൊത്തിവച്ചിരിക്കുന്നതു കൊണ്ടാണ് ഈ കൊട്ടാരത്തിന് 'കുതിരമാളിക' എന്ന പേരു വന്നത്. മച്ചിലേയും ചുവരുകളിലേയും കൊത്തുപണികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എടുപ്പോടെ നില്‍ക്കുന്നു. പൂക്കളുടേയും പഴങ്ങളുടേയും ഇലകളുടേയും ചാറുകള്‍ ചാലിച്ചാണ് ഇവയ്‌ക്ക് നിറം പിടിപ്പിച്ചിരിക്കുന്നതെന്ന് ഗൈഡ് പറഞ്ഞപ്പോള്‍ ശരിക്കും അദ്‌ഭുതപ്പെട്ടു. പഴയകാല ആയുധങ്ങള്‍, രാജാക്കന്‍മാരുടേയും റാണിമാരുടേയും ചിത്രങ്ങള്‍, പഴയകാല സമയ യന്ത്രം, വെടിക്കോപ്പുകള്‍, പൂജാവിഗ്രഹങ്ങള്‍, കഥകളി രൂപങ്ങള്‍, മണ്‍പാത്രങ്ങള്‍, ചീനഭരണികള്‍, സ്‌ഫടിക സിംഹാസനം, രത്നസിംഹാസനം, ദന്തസിംഹാസനം, കല്‍ക്കട്ടില്‍, നൃത്തമണ്ഡപം എന്നിവയെല്ലാം ഗൈഡ് വിശദമായി വിവരിച്ചു.
ശേഷം ഞങ്ങള്‍ നിരവധി ശാസ്‌ത്ര വിവരങ്ങളുടെ ഗംഭീര ശേഖരമായ ശാസ്ത്ര മ്യൂസിയത്തിലെത്തി. പഴയ റേഡിയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, റോക്കറ്റിന്റെ മാതൃക, ന്യൂട്ടന്റെ വര്‍ണ പമ്പരം, നിരവധി ശാസ്‌ത്ര തത്വങ്ങളുടെ ലളിതമായ പരീക്ഷണ മാതൃകകള്‍ തുടങ്ങി ഒത്തിരി കാര്യങ്ങള്‍ അടുത്തു കാണാന്‍ കഴിഞ്ഞു. ശേഷം മ്യൂസിയം പാര്‍ക്കില്‍ ഞങ്ങള്‍ കുറേ നേരം കളിച്ചു.
തുടര്‍ന്ന് നാല് മണിയോടെ ഞങ്ങള്‍ മൃഗശാലയിലെത്തി. നിരവധി പക്ഷികളേയും മൃഗങ്ങളേയും അടുത്തു കാണാന്‍ കഴിഞ്ഞു. പ്രതിമ കണക്കെ അനങ്ങാതെ നില്‍ക്കുകയാണ് വലുതും ചെറുതുമായ വിവിധ തരം കൊക്കുകള്‍. തല ഉയര്‍ത്തി എന്തോ ശ്രദ്ധിച്ചു നില്‍ക്കുകയാണ് ഒട്ടകപ്പക്ഷി. പെട്ടെന്ന് മരങ്ങള്‍ക്കിടയിലെവിടെയോ നിന്ന് വല്ലാത്തൊരു ശബ്‌ദം കേട്ടു. അത് മലമുഴക്കി വേഴാമ്പലാണെന്ന് സാര്‍ പറഞ്ഞു, കേരളത്തിന്റെ ഔദ്യോഗിക പക്ഷി. ശരിക്കും മലയാകെ മുഴങ്ങുന്നതു പോലെ തന്നെ തോന്നി. കുരങ്ങന്‍മാര്‍ മരങ്ങളില്‍ ചാടിക്കളിക്കുന്നു. എന്തോ കാര്‍ന്നു തിന്നുകയാണ് മലയണ്ണാന്‍. മാനുകള്‍ കൂട്ടത്തോടെ ഓടി നടക്കുന്നു. ഒരു കൂട്ടം മാനുകള്‍ വരിയായി നിന്ന് വെള്ളം കുടിക്കുകയാണ്. കാണ്ടാമൃഗം ഒന്നേയുള്ളൂ. അതിനോടു ചേര്‍ന്നു നിന്ന് പേടികൂടാതെ പുല്ലു തിന്നുന്ന മാന്‍പേടയുടെ ദൃശ്യം ഏറെ കൗതുകകരമായിരുന്നു. ആ കാഴ്‌ച ഒരുപാടു പേര്‍ ക്യാമറയില്‍ പകര്‍ത്തി. പാവം സീബ്രയും ഒറ്റയ്‌ക്കാണ്. അവന്‍ ശാന്തനായി നിന്ന് പുല്ലു തിന്നുന്നു. ഹിപ്പോക്കുട്ടന്‍മാര്‍ വെള്ളത്തില്‍ നിന്ന് തലയുയര്‍ത്തി ഉറക്കെ ശബ്‌ദിച്ചു. മുതലകള്‍ വെയിലു കൊണ്ട് മയങ്ങുകയാണെന്ന് തോന്നുന്നു. ആള്‍ക്കാര്‍ വന്നു പോകുന്നതൊന്നും അവരറിയുന്നില്ല. 'നമ്മളെത്ര ആള്‍ക്കാരെ കണ്ടതാ' എന്ന മട്ടിലാ കിടപ്പ്. പിന്നെ ഞങ്ങള്‍ ഹിംസ്ര ജന്തുക്കളുടെ അടുത്തേക്ക് നീങ്ങി. തടിച്ചു കൊഴുത്ത കരടി മലര്‍ന്നു കിടന്ന് വെയിലു കൊള്ളുന്നു. കടുവച്ചാര്‍ നല്ല ഉറക്കത്തിലാണ്. മാംസം കടിച്ചു കീറി അകത്താക്കുകയാണ് സിംഹരാജന്‍. പുലി ഞങ്ങളെ കണ്ടതും ചീറിക്കൊണ്ടടുത്തു. കലയ്‌ക്കോടുകാരാണെന്നറിഞ്ഞിട്ടാവണം പെട്ടെന്നു തന്നെ തിരികെപ്പോയി. പേടിച്ചിട്ടോ, അതോ നാണിച്ചിട്ടോ.
അവസാനം ഞങ്ങളെത്തിയത് മയിലുകളുടെ അടുത്തേക്കാണ്. അവിടെ ഒരുപാടു നേരം നിന്നു. പെട്ടെന്ന് ഒരു പ്രത്യേക ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് ആണ്‍ മയില്‍ ആകെയൊന്ന് കുലുങ്ങി. പുറകില്‍ ഒരു നീളന്‍ കെട്ടുപോലെയിരുന്ന പീലിക്കൂട്ടം പെട്ടെന്ന് മേലേക്കുയര്‍ന്ന് വിശറി പോലെ വിടര്‍ന്നു. ശരിക്കും വര്‍ണാഭമായ കാഴ്‌ച. ആള്‍ക്കാരെല്ലാം കൗതുകത്തോടെ ചുറ്റം കൂടി. മൊബൈലുകള്‍ കൂട്ടത്തോടെ കണ്‍മിഴിച്ചു. നമ്മുടെ സാര്‍ ആ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി.
പിന്നെ ഞങ്ങള്‍ പോയത് സത്യന്‍ സ്‌മാരകത്തിലേക്കാണ്. അവിടുത്തെ ഓഡിറ്റോറിയത്തില്‍ അപ്പോള്‍ ഒരു കവിയരങ്ങ് നടക്കുകയായിരുന്നു. ഞങ്ങള്‍ കുറേ നേരം അതിനു കാതോര്‍ത്തു. ശേഷം സത്യന്‍മാസ്‌റ്ററുടെ വിവിധ വേഷങ്ങളിലുള്ള ചിത്രങ്ങള്‍ കണ്ടു. സത്യന്‍ എന്ന അദ്ഭുത നടനെക്കുറിച്ച് സ്‌മാരക ഡയറക്‌ടര്‍ ഞങ്ങളോട് സംസാരിച്ചു.
ഏകദേശം ആറ് മണിയോടെ ഞങ്ങള്‍ കാത്തിരുന്ന കോവളം കടപ്പുറത്തെത്തി. അവിടമാകെ ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഏറെ നേരം ഞങ്ങള്‍ തിരമാലകളോടൊത്ത് കളിച്ചു. ഇടയ്‌ക്കു വന്ന വലിയ തിരമാലകള്‍ ഞങ്ങളെ നനച്ചു കൊണ്ട് തിരികെപ്പോയി. മണലില്‍ ഞങ്ങളെഴുതിയ പേരുകള്‍ തിരമാലകള്‍ വന്ന് വാശിയോടെ മായ്‌ച്ചുകളഞ്ഞു. നോക്കിനില്‍ക്കെ ആകാശമാകെ ചുവപ്പു പരന്നു. തിളങ്ങി നിന്ന കുങ്കുമ സൂര്യന്‍ മെല്ലെ മെല്ലെ കടലിലേക്കു താണു. ആ മനോഹര ദൃശ്യം ഞങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടുനിന്നു. സൂര്യന്‍ പകലിനോടു വിട പറഞ്ഞ ആ സന്ധ്യയില്‍ കടലിനോടും കടല്‍ത്തിരകളോടും വിട പറഞ്ഞ് ഞങ്ങളും മടക്കയാത്ര ആരംഭിച്ചു.

Wednesday, 26 March 2014
- കഥ വി.കെ കാഞ്ചന (പി.ഡി. ടീച്ചര്‍)
- ഉദ്യാനപാലകന്‍ യു.പി.എസ്. കലയ്‌ക്കോട്
പുറത്ത് ചന്നം പിന്നം പെയ്യുന്ന മഴയുടെ താളം. തണുപ്പ് സിരകളിലേക്ക് അരിച്ചു കയറിയപ്പോള്‍ രാജന്‍മാഷ് പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.
ഇന്നു തിങ്കളാഴ്‌ചയാണല്ലോ. സ്‌കൂളില്‍ പോകേണ്ട ദിവസം. പക്ഷേ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. ഈ തണുത്ത പ്രഭാതത്തില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടു കിടക്കാനാണു സുഖം.
പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്ന് മീനുമോളുടെ കരച്ചില്‍ കേട്ടത്. രാവിലെ തന്നെ അമ്മയും മോളും കൂടി ശണ്‌ഠ തുടങ്ങി. ശോഭയുടെ ശബ്‌ദം ഉയര്‍ന്നു കേള്‍ക്കാം.
"സ്‌കൂളു തുറന്നിട്ട് ഒരാഴ്‌ചയേയായുള്ളൂ, നീയിത് എത്രാമത്തെ പെന്‍സിലാ കൊണ്ടക്കളയുന്നത്? രണ്ടാം ക്ലാസിലായ കുട്ടിയല്ലേ. അത്രയ്ക്ക് ശ്രദ്ധയില്ലാതായാല്‍ അതെങ്ങനാ? അച്‌ഛന്‍ ബുക്കും പെന്‍സിലുമെല്ലാം ആവശ്യത്തിനു വാങ്ങി വച്ചിട്ടുണ്ടല്ലോ മോള്‍ക്കു കൊണ്ടക്കളയാന്‍". ശോഭയുടെ ശബ്‌ദം അടുക്കളയിലേക്കു നീങ്ങി. മീനുമോളും പിന്നാലെ കൂടിയിട്ടുണ്ടാവും. ഇപ്പോള്‍ പറയുന്നതു വ്യക്‌തമല്ല. രാജന്‍മാഷ് വീണ്ടും തലവഴി മുണ്ടു വലിച്ചിട്ട് കണ്ണടച്ചു കിടന്നു. ഇപ്പോള്‍ മുന്നില്‍ തെളിയുന്നത് നാല് 'എ' യിലെ രാഹുലിന്റെ മുഖമാണ്.
സ്‌കൂള്‍ തുറന്ന ദിവസം. പുത്തനുടുപ്പുകളിട്ട് ആഹ്ലാദത്തോടെ പുതിയ ക്ലാസ്സിലെത്തിയ കുട്ടികള്‍ക്കു പിന്നില്‍ സങ്കോചത്തോടെ നില്‍ക്കുകയായിരുന്നു അവന്‍. അവന്റെ ഉടുപ്പുകള്‍ അങ്ങിങ്ങു കീറിത്തുടങ്ങിയിരുന്നു. പുതിയ ബാഗോ കുടയോ അവനില്ല. പഴയ ഒരു ബുക്ക് കൈയില്‍ മടക്കി വച്ചിരുന്നു. ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒരറ്റത്തായി അവന്‍ ഒതുങ്ങിക്കൂടി. മറ്റു കുട്ടികളുടെ തിളങ്ങുന്ന ഉടുപ്പിലും ബാഗിലുമെല്ലാം അവന്‍ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ബോര്‍ഡില്‍ എന്തോ എഴുതുമ്പോള്‍ ശ്രുതി ഉറക്കെ വിളിച്ചുപറഞ്ഞു - "സര്‍ രാഹുല്‍ പഴയ ബുക്കില്‍ എഴുതുന്നു. '' ഏതോ വലിയ കാര്യം കണ്ടുപിടിച്ച ഗമയില്‍ അവള്‍ നിവര്‍ന്നിരുന്നു. മറ്റു കുട്ടികള്‍ ഒരു അദ്ഭുതജീവിയെ കാണുന്ന പോലെ രാഹുലിനെ നോക്കിക്കൊണ്ടിരുന്നു. രാഹുല്‍ തല താഴ്‌ത്തിയിരുന്ന് കരയാന്‍ തുടങ്ങി. മാഷ് അടുത്തു ചെന്ന് അവനെ ആശ്വസിപ്പിച്ചു.
ഇന്റര്‍വെല്ലിന് മാഷ് രാഹുലിനെ അടുത്തു വിളിച്ചു. അവന്റെ കീറിത്തുടങ്ങിയ ഉടുപ്പും തിളക്കമറ്റ കണ്ണുകളും മാഷെ വല്ലാതെ വേദനിപ്പിച്ചു.
അവനെ ചേര്‍ത്തു നിര്‍ത്തി മാഷ് ചോദിച്ചു - “മോന്റെ അച്ഛനെന്താ ജോലി?'' രാഹുല്‍ മുഖമുയര്‍ത്തി മാഷെ നോക്കി. അവന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. "അച്ഛന്‍ ജോലിക്കോന്നും പോവൂല്ല. കെടപ്പാ. പാറമടേല് ജോലിയായിരുന്നു. എന്തോ അപകടം പറ്റീതാ.”
"എത്ര നാളായി അച്ഛനു സുഖമില്ലാതായിട്ട്?” മാഷ് അവന്റെ മുടിയില്‍ മെല്ലെ തലോടി.
"എന്റെ അനിയത്തിക്ക് ഒരു വയസ്സുള്ളപ്പോഴെന്നാ അമ്മ പറഞ്ഞത്. ഇപ്പോ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ''
"രാഹുലിന്റെ അമ്മയോ?”
"അമ്മ അടുത്ത വീട്ടില്‍ ജോലിക്കു പോകും. അച്ഛനെ നോക്കേണ്ടതുകൊണ്ട് ദൂരെയെങ്ങും പോകത്തില്ല.”
രാഹുല്‍ ഇതു പറയുമ്പോള്‍ രണ്ടാം ക്ലാസ്സിലെ രാജി വന്ന് തോളില്‍ തൂങ്ങി.
കാണുമ്പോഴേ അറിയാം രാഹുലിന്റെ അനുജത്തിയാണെന്ന്. അവളുടെ പഴകിയ ഉടുപ്പും പാറിപ്പറന്ന മുടിയും ചെരുപ്പണിയാത്ത കുഞ്ഞു കാലുകളും കണ്ടപ്പോള്‍ മാഷ് മനസ്സില്‍ ഒരു തീരുമാനമെടുത്തു. ഇവര്‍ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കണം.
"അച്ഛനെന്താ ഇന്നു സ്‌കൂളില്‍ പോണില്ലേ?” മീനുമോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. ചുവരിലെ ക്ലോക്കില്‍ മണി ഏഴായി. പെട്ടെന്നു ചാടിയെഴുന്നേറ്റു. പ്രഭാതകൃത്യങ്ങളെല്ലാം വേഗത്തില്‍ തീര്‍ത്ത് സ്‌കൂളിലേക്കു പോകാനിറങ്ങുമ്പോള്‍ മീനുമോള്‍ പിന്നില്‍ നിന്ന് വിളിച്ചു പരഞ്ഞു. "അച്ഛാ വൈകുന്നേരം വരുമ്പോള്‍ ലഡു വാങ്ങിക്കൊണ്ടുവരണേ.”
എന്നും വൈകുന്നേരം വരുമ്പോള്‍ അവള്‍ക്ക് ഒരു പൊതി കരുതാറുണ്ട്.
സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ പട്ടണത്തില്‍ ബസ്സിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ചോദിച്ചു.
"ഇന്നെന്താ രാജന്‍മാഷ് സ്‌കൂളിലേക്കില്ലേ?”
"കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. ഞാന്‍ അടുത്ത ബസ്സിനു വരാം.” രാജന്‍മാഷ് എല്ലാവരുടേയും ചോദ്യങ്ങളില്‍ നിന്നു സൗകര്യപൂര്‍വം ഒഴിഞ്ഞു മാറി.
മുന്നില്‍ക്കണ്ട തുണിക്കടയില്‍ കയറി രാഹുലിനും രാജിക്കും ഓരോ ജോഡി ഉടുപ്പുകള്‍ വാങ്ങി. അടുത്ത കടയില്‍ നിന്ന് രണ്ടു പേര്‍ക്കും ആവശ്യമായ ബാഗുകള്‍, കുടകള്‍, ചെരിപ്പുകള്‍, ബുക്കുകള്‍, പെന്‍സിലുകള്‍ എല്ലാം വാങ്ങിയിറങ്ങുമ്പോള്‍ തോന്നി ഒരു പായ്‌ക്കറ്റ് ലഡുവും കൂടിയിരിക്കട്ടെ.
എല്ലാം വാങ്ങിക്കൊണ്ട് ഒരു ഓട്ടോറിക്ഷയില്‍ സ്‌കൂളിന്റെ മുറ്റത്തെത്തുമ്പോള്‍ ഏഴാം ക്ലാസ്സിലെ മുഹമ്മദും വിഷ്‌ണുവും ജോണ്‍സനും കൂടി എതിരേ വരുന്നു. കഴിഞ്ഞ വര്‍ഷം യൂണിഫോം വാങ്ങിക്കൊടുത്തതിന്റെ നന്ദി ഒരു പുഞ്ചിരിയായി അവരുടെ മുഖത്തു വിരിഞ്ഞു നില്‍ക്കുന്നു.
"മഷേ, ഞങ്ങള്‍ സഹായിക്കണോ?” അവര്‍ ഓട്ടോറിക്ഷയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് ഓഫീസില്‍ വയ്‌ക്കുമ്പോള്‍ മാഷിന്റെ കണ്ണുകള്‍ രാഹുലിനെ തേടുകയായിരുന്നു. അവന്‍ ദൂരെയുള്ള വാകമരത്തണലില്‍ മറ്റു കുട്ടികള്‍ കളിക്കുന്നതും നോക്കി നില്‍ക്കുകയാണ്. രാജന്‍മാഷ് കൈയാട്ടി വളിച്ചപ്പോള്‍ അവന്‍ ഓടി അടുത്തെത്തി. മാഷ് അവന്റെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു.
"ഉച്ചയ്‌ക്കു വീട്ടില്‍ പോകുമ്പോള്‍ ഓഫീസിലേക്കു വരണം. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതും കൂടി കൊണ്ടുപോകണം.”
അദ്ഭുതം കൊണ്ടു വിടര്‍ന്ന മിഴികളുമായി രാഹുല്‍ മാഷെത്തന്നെ നോക്കി നിന്നു. പിന്നെ തലയാട്ടി സമ്മതം മൂളി, സാവധാനം വാകമരത്തണലിലേക്കു നടന്നു.
പിന്നില്‍ നിന്ന മുഹമ്മദ് ചോദിച്ചു "രാഹുലിനു വേണ്ടിയാണോ മാഷ് ഇതെല്ലാം വാങ്ങിയത്. അവന്‍ മാഷുടെ ബന്ധുവാണോ?'' മറുപടിക്കു കാക്കാതെ അവര്‍ മൂവരും ക്ലാസ്സുകളിലേക്കു തിരിച്ചു. രാജന്‍മാഷ് മെല്ലെ മന്ത്രിച്ചു "രാഹുല്‍ മാത്രമല്ല, മുഹമ്മദും ജോണ്‍സനും വിഷ്‌ണുവും എല്ലാം എന്റെ കുഞ്ഞുങ്ങളാണ്- ഇവിടുത്തെ കുഞ്ഞുങ്ങളാണ് - ഈ വിദ്യാലയമെന്ന ഉദ്യാനത്തില്‍ വിടര്‍ന്നു വിലസുന്ന കുരുന്നു പൂക്കള്‍. ഇവിടുത്തെ ഉദ്യാനപാലകരാണ് ഓരോ അധ്യാപകരും.”
അകലെ വാകമരത്തണലില്‍ രാഹുല്‍ മാഷെത്തന്നെ നോക്കി നില്‍ക്കുന്നു. രാജന്‍മാഷുടെ മനസ്സില്‍ അപ്പോള്‍ ഒരായിരം പൂക്കള്‍ വിടര്‍ന്നു സൗരഭ്യം പരത്തുകയായിരുന്നു.
- സ്‌കൂള്‍ വാര്‍ഷികം
കലയ്‌ക്കോട് ഗവ: യു. പി. സ്‌കൂളിന്റെ 83ാമത് വാര്‍ഷികാഘോഷവും സമ്മാനദാനവും 14. 03. 2014 ന് നടന്നു. രാവിലെ 10 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി. വിജയശ്രീ സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി.ജി.ജയ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ശ്രീ.ജി. പ്രദീപ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലയ്‌ക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.എസ്. സുഭാഷ്, പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.ഡി. സുരേഷ് കുമാര്‍, പൂതക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. വി. അശോകന്‍ പിള്ള, വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി. പ്രിയ ശാലിനി, മുന്‍ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ.ശ്രീനി പട്ടത്താനം, മാതൃസമിതി പ്രസിഡന്റ് ശ്രീമതി.സുലഭ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ.ആര്‍. സജു സ്വാഗതവും സീനിയര്‍ അദ്ധ്യാപിക ശ്രീമതി. എ. ഷീല നന്ദിയും പറഞ്ഞു.
പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍, കലോത്സവം, സ്‌പോര്‍ട്‌സ്, മേളകള്‍ എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവ യോഗത്തില്‍ വിതരണം ചെയ്‌തു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.
സ്‌കൂള്‍ കലാപ്രതിഭാപുരസ്‌കാരം എസ്.അഭിരാമി ഏറ്റുവാങ്ങുന്നു.
സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളില്‍ നിന്ന്
പഠനമികവിനുള്ള പുരസ്‌കാരങ്ങള്‍ മുന്‍ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ.ശ്രീനി പട്ടത്താനം വിതരണം ചെയ്യുന്നു

Tuesday, 25 March 2014
ഗുരവേ നമ: ശിവഗിരി മഠാധിപതി ഗുരുദേവ സ്‌മൃതികള്‍ കുട്ടികളുമായി പങ്കുവയ്‌ക്കുന്നു. |
മഹാനടനു മുന്നില്‍: കുട്ടികള്‍ സത്യന്‍ സ്‌മാരകത്തില്‍ |
കരകാണാക്കടലല കാണാന്‍: യാത്രാസംഘം കോവളം കടപ്പുറത്ത് |
'ഇവനാളു പുലിയാ...'മൃഗശാലയിലെത്തിയ കുട്ടികള്‍ |
ചരിത്രമുറങ്ങുന്ന മണ്ണില്‍: കുതിരമാളികയ്‌ക്കു മുന്നില്‍ കുട്ടികള്‍ |
കാവ്യത്തണലില്‍ ഇത്തിരി നേരം: കുട്ടികള്‍ കുമാരനാശാന്‍ സ്‌മാരകത്തിനു മുന്നില്‍ |
കവിത
രാഹുല്‍. ആര്‍
V A
സുന്ദരമാണീ കുട്ടിക്കാലം
ആടി രസിക്കാം പാടി രസിക്കാം
ഉല്ലാസപ്പൂ നൃത്തമാടാം
കൂട്ടുകൂടി നടന്നീടാം
ആര്‍ത്തു വിളിച്ചു കളിച്ചീടാം
കാഴ്‌ചകള്‍ കണ്ടു രസിച്ചീടാം
മാവിന്‍ കൊമ്പില്‍ ചേക്കേറാം
ആനന്ദത്താല്‍ ചൂളമടിക്കാം
ആരും കാണാതാമ്പല്‍ പറിക്കാം
എല്ലാം മറന്ന് താളം കൊട്ടാം
കുട്ടിക്കാല രസം പരത്താം
സുഖ ദു:ഖങ്ങള്‍ പങ്കിടാം
സുന്ദരമാണീ കുട്ടിക്കാലം.
രാഹുല്‍. ആര്‍
V A
എന്റെ കുട്ടിക്കാലം
സുന്ദരമാണീ കുട്ടിക്കാലം
ആടി രസിക്കാം പാടി രസിക്കാം
ഉല്ലാസപ്പൂ നൃത്തമാടാം
കൂട്ടുകൂടി നടന്നീടാം
ആര്‍ത്തു വിളിച്ചു കളിച്ചീടാം
കാഴ്‌ചകള്‍ കണ്ടു രസിച്ചീടാം
മാവിന്‍ കൊമ്പില്‍ ചേക്കേറാം
ആനന്ദത്താല്‍ ചൂളമടിക്കാം
ആരും കാണാതാമ്പല്‍ പറിക്കാം
എല്ലാം മറന്ന് താളം കൊട്ടാം
കുട്ടിക്കാല രസം പരത്താം
സുഖ ദു:ഖങ്ങള്‍ പങ്കിടാം
സുന്ദരമാണീ കുട്ടിക്കാലം.
കഥ
ഷബാന. എന്‍
VII A
ഓണം വന്നു
അമ്മു നേരത്തേ ഉണര്‍ന്നു. ഇന്ന് തിരുവോണമാണ്. കിടക്കപ്പായയില്‍ നിന്ന് അവള്‍ നേരേ ഓടിയത് പൂന്തോട്ടത്തിലേക്കാണ്. ഏറെ നാളായി പൂക്കാതെ വിഷമിച്ചിരുന്ന റോസാച്ചെടി ഇന്ന് സന്തോഷവതിയാണ്. അവളുടെ ശിഖരങ്ങളില്‍ മൂന്ന് മൊട്ടുകള്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു.
പൂക്കളിറുത്തു കൊണ്ട് അവള്‍ മുറ്റത്തേക്കോടി. മാമനും മാമിയും കുട്ടികളുമൊക്കെ ഇന്ന് വരുന്നുണ്ട്. അതുകൊണ്ട് പൂക്കളം ഗംഭീരമാക്കണം.
അച്‌ഛനും കൂടി സഹായിച്ചപ്പോള്‍ അവളുടെ പൂക്കളം മനോഹരമായി.
അച്‌ഛന്‍ കൊണ്ടുവന്ന ഓണക്കോടിയുടുത്ത് അവള്‍ മുറ്റത്ത് കാത്തിരിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ കലപില ശബ്‌ദം കേള്‍ക്കാം. അമ്മ ഓണസദ്യയുടെ തയാറെടുപ്പിലാണ്.
"മോളേ, മാമനും മാമിയുമൊന്നും ഇന്ന് വരുന്നില്ലെന്ന്. മാമന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത എന്തോ ജോലി വന്നത്രേ.” അച്‌ഛന്‍ പറഞ്ഞു.
"ശൊ, ഇനി ഞാന്‍ ആരുടെ കൂടെ ഓണം ആഘോഷിക്കും.”
അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് പുറത്തൊരു ശബ്‌ദം കേട്ടത്.
"മോളേ വല്ലതും തരണേ, രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്.”
ആകെ ക്ഷീണിച്ച ഒരു വൃദ്ധനും മെലിഞ്ഞുണങ്ങിയ രണ്ടു കുട്ടികളും മുറ്റത്തു നില്‍പ്പുണ്ട്.
വിഷമത്തോടെ അവള്‍ അച്ഛനെ നോക്കി.
"മോളേ, ഈ ഓണത്തിന് നമ്മുടെ വീട്ടില്‍ വന്ന അതിഥികളാണിവര്‍. ഇവരോടൊപ്പമാണ് ഇന്നത്തെ നമ്മുടെ ഓണം. മാമനും കുട്ടികള്‍ക്കും വാങ്ങിയ ഓണക്കോടി ഇവര്‍ക്കു കൊടുത്തേക്കൂ.”
സന്തോഷത്തോടെ അവള്‍ അകത്തേക്കോടി.
അവളുടെ മനസ്സില്‍ ഒരായിരം ഓണപ്പൂക്കള്‍ പുഞ്ചിരിച്ചു.

ഓര്‍മ്മക്കുറിപ്പ്
അലീമ എസ്. എ
VI A
തളിരിടുന്ന ഓര്‍മ്മകള്‍
ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ടീച്ചറുടെ കയ്യില്‍ നിന്ന് നെല്ലിമരത്തിന്റെ തൈ വാങ്ങിയത്. ക്ലാസ്സിന്റെ ഒരു മൂലയില്‍ ഞാനത് ഒതുക്കി വച്ചു. ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ഓരോരുത്തരും വന്നു പൊയ്‌ക്കൊണ്ടിരുന്നു. എന്റെ മനസ്സില്‍ നിറയെ നെല്ലിത്തൈയായിരുന്നു. ഇടയ്‌ക്കൊക്കെ ഞാന്‍ നോക്കുമ്പോള്‍ വാടാന്‍ തുടങ്ങിയ നെല്ലിത്തൈ എന്നെ ഉപേക്ഷിക്കല്ലേ എന്ന് എന്നോട് കെഞ്ചുന്നതു പോലെ തോന്നി. സ്‌കൂള്‍ വിട്ടപ്പോള്‍ത്തന്നെ അതുമായി ഞാന്‍ വീട്ടിലേക്കോടി. ചെന്നപാടേ ബാഗ് നിലത്തേക്കു വച്ച് തൈ നടാനുള്ള തയാറെടുപ്പ് തുടങ്ങി. അപ്പോഴേക്കും നെല്ലിത്തൈയും ഞാനും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തതുപോലെ തോന്നി. ഞാന്‍ മണ്‍വെട്ടിയെടുത്ത് കുഴി വെട്ടി പൊടിച്ച ചാണകമിട്ട് തൈ നട്ടു. നട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നി. ദിവസവും ഞാനതിനെ സ്‌നേഹത്തോടെ നനച്ച് പരിപാലിച്ചു. ഓരോ ദിവസവും അതിനുണ്ടാകുന്ന വ്യത്യാസം ഞാന്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. അതിന്റെ ഓരോ ഇലയുടേയും വരവ് എന്നെ വല്ലാതെ ആനന്ദിപ്പിച്ചു. ആ തൈ മെല്ലെ മെല്ലെ വളര്‍ന്നു കൊണ്ടിരുന്നു. അതില്‍ ഓരോ ഇല മുളയ്‌ക്കുമ്പോഴും എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ എന്നില്‍ തളിരിട്ടു കൊണ്ടേയിരിക്കും

വി.കെ.കാഞ്ചന
പൂങ്കാവനം പി.ഡി.ടീച്ചര്‍
യു.പി.എസ്. കലയ്‌ക്കോട്
പൂക്കള്‍ ചിരിക്കുന്ന പൂങ്കാവനം
കുയിലുകള്‍ പാടുന്ന പൂങ്കാവനം
നന്മതന്‍ സൗരഭ്യം തിങ്ങി വിളങ്ങുന്ന
ചിന്മയ രൂപന്റെ പൂങ്കാവനം
പിച്ചിയും മുല്ലയും മൂവന്തിച്ചോപ്പാര്‍ന്ന
തെച്ചിയും തൂകുന്ന മന്ദഹാസം
പാര്‍വണ ചന്ദ്രന്റെ
പാലൊളി പോലെങ്ങും
തൂവെണ്മ തൂകുന്ന പൂങ്കാവനം
വാകമരച്ചോട്ടില്‍ തത്തിക്കളിക്കുന്ന
പൂവാലനണ്ണാനും നെയ്യുറുമ്പും
കൊതി മൂത്തു തേന്‍ തേടിയെത്തുന്ന കുരുവിയും
തുമ്പിയും നിശ്ചലം നിന്നതെന്തേ
കുരുന്നു ബാല്യങ്ങള്‍ തന്‍
കലപില കേള്‍ക്കുവാന്‍
ചെവിയോര്‍ത്തു നില്‍ക്കുകയായിരിക്കും
മുറ്റത്തു വാസന്ത ലക്ഷ്മി ചൊരിഞ്ഞിട്ട
മഞ്ചാടി മുത്തുപോല്‍ ബാല്യകാലം
ഉല്ലസിച്ചുത്സവ മേളം തിമിര്‍ക്കുന്ന
പൈതലിന്‍ പുണ്യമീ പൂങ്കാവനം
മഞ്ഞയും വെള്ളയും പലവര്‍ണ ശലഭങ്ങള്‍
പാറിക്കളിക്കുന്ന പൂങ്കാവനം
അനുഗ്രഹ പൂരിതം കലയ്‌ക്കോട് ദേശത്തിന്‍
സരസ്വതീ ക്ഷേത്രമീ പൂങ്കാവനം.
കഥ
നീതു പ്രസാദ്. യു
VII A
മഴയുടെ താളം
തകര്‍ത്തു പെയ്യുന്ന മഴയും നോക്കി മീനു വീടിന്റെ തിണ്ണയിലിരുന്നു. മൂന്നു ദിവസമായി പെയ്യുന്ന മഴയാണ്. പാടവും പുഴയും നിറഞ്ഞു കവിഞ്ഞു. ഗ്രാമത്തിലെ താഴ്‌ന്ന പ്രദേശങ്ങളാകെ വെള്ളത്തില്‍ മുങ്ങി.
അച്‌ഛനും മുത്തശ്ശിയും വീടിന്റെ ചോര്‍ച്ചയെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. കഴിഞ്ഞ കൊല്ലവും കെട്ടി മേഞ്ഞിട്ടില്ല.
"ഇനി എന്നാണാവോ ഈശ്വരാ ഇത് നിലം പൊത്തുന്നത് ?”
മുത്തശ്ശി ഇടയ്‌ക്കിടെ പ്രാര്‍ത്ഥനയോടെ പറയാറുണ്ട്.
രാത്രിയില്‍ മഴ കോരിച്ചൊരിഞ്ഞു. മുത്തശ്ശിയേയും ചേര്‍ത്തു പിടിച്ചാണ് മീനു ഉറങ്ങാന്‍ കിടന്നത്.
ഠും....ഠും....ഇടി മുഴങ്ങി.
മീനു ഞെട്ടിയുണര്‍ന്നു. അവള്‍ ചുറ്റും നോക്കി. വീട്ടിലാകെ വെള്ളം കയറിയിരിക്കയാണ്. അവള്‍ അച്‌ഛനേയും മുത്തശ്ശിയേയും വിളിച്ചുണര്‍ത്തി. അവരേയും കൊണ്ട് അടുത്ത വീട്ടിലേക്കു പോയി.
"നാളെ പട്ടണത്തിലേക്കു പോണം. അവിടെ എന്തെങ്കിലും പണിയെടുത്താലേ നമ്മുടെ വീട് നന്നാക്കാന്‍ കഴിയൂ.” അച്‌ഛന്‍ പറഞ്ഞു.
എന്നാല്‍ രോഗിയായ അച്‌ഛനെ പണിക്കു വിടാന്‍ മീനു തയാറായില്ല.
നാളുകള്‍ കഴിഞ്ഞു. അടുത്ത മഴക്കാലത്ത് തണുത്തു വിറച്ച് മുത്തശ്ശി മരിച്ചു.
നാട്ടുകാരുടെ സഹായം കൊണ്ട് മീനു പഠിച്ചു. ഉയര്‍ന്ന ജോലി നേടി. ഗ്രാമത്തിനാകെ പ്രിയപ്പെട്ടവളായി.
അടുത്ത മഴക്കാലം കൂടുതല്‍ ശക്‌തമായിരുന്നു. ഒരു ദിവസം നടക്കാനിറങ്ങിയ മീനു മഴയില്‍ വീടു തകര്‍ന്ന് പീടികത്തിണ്ണയില്‍ തണുത്തു വിറച്ചിരിക്കുന്ന ഒരമ്മയേയും കുഞ്ഞിനേയും കണ്ടു. കുട്ടിക്കാലത്ത് താനനുഭവിച്ച സങ്കടങ്ങളും കഷ്‌ടപ്പാടുകളും അവള്‍ അവരുടെ മുഖത്ത് കണ്ടു. അവള്‍ ആ കുഞ്ഞിനെ വാരിയെടുത്തു. അവരേയും കൊണ്ട് തന്റെ വീട്ടിലേക്കു നടന്നു.
അവളുടെ മനസ്സില്‍ ആനന്ദത്തിന്റെ പെരുമഴ താളം പിടിച്ചു.

രേവതി. ആര്‍
VI B
സൂര്യനും മഞ്ഞുതുള്ളിയും
സൂര്യോദയത്തിനായ് കാത്തു കാത്തിരിക്കുന്നു
സൂര്യന്റെ പ്രിയ തോഴി മഞ്ഞുതുള്ളി
അകലത്തായ് സൂര്യന്റെ തേരു തെളിയവേ
ആനന്ദനൃത്തം ചവിട്ടിടുന്നു
സൂര്യപ്രകാശത്തില്‍ മിന്നിത്തിളങ്ങവേ
സന്തോഷഗാനങ്ങല്‍ പാടിടുന്നു
തോഴന്റെയരികിലേക്കോടിയണയുവാന്‍
ആഴത്തിലാശകള്‍ പൂവിടുന്നു
പൊന്‍കതിര്‍ വീശിയ പുഞ്ചിരി കാണവേ
പൂമുഖം നാണത്താല്‍ കൂമ്പിടുന്നു
എന്തോ പറയുവാന്‍ വെമ്പി നില്‍ക്കേ
ഏതോ കിനാവില്‍ മറന്നിരിക്കേ
സൂര്യന്റെ സ്‌നേഹത്തിന്‍ ജ്വാലയേറ്റ്
മായുന്നു മറയുന്നു മഞ്ഞുതുള്ളി.

വായനക്കുറിപ്പ്
കവിതകളുടെ ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കയറ്റുന്ന ഒരു പുസ്‌തകമാണ് 'മഹാകവികളുടെ കുട്ടിക്കവിതകള്‍'. മലയാളത്തിലെ പ്രിയപ്പെട്ട കവികളുടെ ഒരുപിടി കവിതകള്‍ ഈ പുസ്‌തകത്തിലുണ്ട്. ഭാഷാപിതാവായ എഴുത്തച്ഛന്‍ മുതല്‍ ഭാവ കവി എന്‍. എന്‍. കക്കാട് വരെയുള്ളവരുടെ ലളിതമായ കവിതകള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു. ശ്രീ. അരവിന്ദന്‍ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ഈ പുസ്‌തകം വളരെ ആസ്വദിച്ചാണ് ഞാന്‍ വായിച്ചത്. ഇതിലെ ഓരോ കവിതയും എന്നെ ഒരുപാട് ചിന്തിപ്പിച്ചു. കവിതകളെ കൂടുതല്‍ സ്‌നേഹിക്കാനും അടുത്തറിയുവാനും ഈ പുസ്‌തകം സഹായകമായി.
ഓരോ കവിതയുടേയും മുന്നില്‍ കൊടുത്തിരുന്ന കവിപരിചയം ഏറെ ഉപയോഗപ്രദമായിരുന്നു. കവിയുടെ രചനാരീതി, ജീവിച്ചിരുന്ന കാലഘട്ടം, പ്രധാന കൃതികള്‍ എന്നിവ മനസ്സിലാക്കാന്‍ കഴിഞ്ഞു. എല്ലാ കവിതകളും നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നവയായിരുന്നു.
"ഓമനത്തിങ്കള്‍ക്കിടാവോ, നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ, പരി
പൂര്‍ണേന്ദു തന്റെ നിലാവോ?”
ഇങ്ങനെ തുടങ്ങുന്ന കവിത വളരെ മനോഹരമായിരുന്നു. താരാട്ടുപാട്ടിന്റെ ഈണത്തില്‍ ചൊല്ലിയപ്പോള്‍ എനിക്ക് അത് വളരെയേറെ ഇഷ്‌ടപ്പെട്ടു. ഇരയിമ്മന്‍ തമ്പി എഴുതിയ ഈ കവിത ഞാന്‍ ഒരുപാടു തവണ പാടി നടന്നു.
ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ 'ഗ്രാമഭംഗി' എന്ന കവിതയും എനിക്ക് ഒത്തിരി ഇഷ്‌ടമായി. സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഭംഗി ഇതില്‍ മനോഹരമായി വര്‍ണിച്ചിരിക്കുന്നു.
"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി."
ഈ വരികള്‍ സുന്ദരമായ ഒരു ഗ്രാമത്തിന്റെ മുറ്റത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
"പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
വായ്‌ക്കുന്നു വേലിക്കു വര്‍ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ.”
ഇങ്ങനെ തുടങ്ങുന്ന മഹാകവി കുമാരനാശാന്റെ 'പൂക്കാലം' എന്ന കവിതയും പ്രകൃതി ഭംഗിയെക്കുറിച്ചായിരുന്നു. ഇവ കൂടാതെ രാമപുരത്തു വാര്യരുടെ 'കൃഷ്‌ണനും കുചേലനും', ജി.ശങ്കരക്കുറുപ്പിന്റെ 'മഴവില്ല് ' വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'തുമ്പപ്പൂ', പി.കുഞ്ഞിരാമന്‍ നായരുടെ 'പൂമാല', ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ 'ഉണ്ണിയും അമ്മയും' തുടങ്ങിയ കവിതകളും വളരെ മനോഹരങ്ങളായിരുന്നു. ഇവ ഓരോന്നും മനസ്സിന് ഒത്തിരി സന്തോഷം നല്‍കുന്നവയാണ്. കൂടാതെ ഇവ സ്‌നേഹത്തിന്റെയും നന്മയുടെയും വെളിച്ചം പകര്‍ന്നു തരുന്നു. അതിനാല്‍ എല്ലാവരും ഈ പുസ്‌തകം വായിച്ച് ആസ്വദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Friday, 21 March 2014
ജനുവരി 30 രക്‌തസാക്ഷി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയാറാക്കിയ പതിപ്പ് ഹെഡ്‌മാസ്‌റ്റര്‍ ശ്രീ. ജി. പ്രദീപ് കുമാര്‍ പ്രകാശനം ചെയ്യുന്നു. |
'നദിയും തോണിയും': സ്‌കൂള്‍ തല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം. | ആര്‍ട്ടിസ്‌റ്റ്: സിനിന്‍. എസ്, VII A |
ഫെബ്രുവരി 21 മാതൃഭാഷാദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ അങ്കണത്തില്‍ മാതൃഭാഷാ അസംബ്ലി നടത്തി. മാതൃഭാഷയുടെ മഹിമയേയും നിത്യജീവിതത്തില്‍ മാതൃഭാഷയുടെ പ്രാധാന്യത്തേയും കുറിച്ച് മലയാളം അദ്ധ്യാപിക ശ്രീമതി. പ്രിയ ചന്ദ്രന്‍ സംസാരിച്ചു. സീനിയര്‍ അദ്ധ്യാപിക ശ്രീമതി. എ.ഷീല കുട്ടികള്‍ക്ക് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
മാതൃഭാഷാദിനം |
കുട്ടികള്‍ തയാറാക്കിയ 'എന്റെ ഭാഷാപ്പതിപ്പ് 'ചിത്രകലാഅദ്ധ്യാപകന്‍ ശ്രീ. വി.എസ്.അജിലാല്‍ പ്രകാശനം ചയ്യുന്നു. |
കവിത
ശ്രീവിനീത വി.എസ്
VI A
അമ്മ തന്‍ നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ട്
യാത്ര തുടരുന്നു എന്‍ മുന്നിലൂടെ
കാണുന്നു, കരയുന്നു നാളുകള്‍ തോറും
ഏറുന്നു, നീറുന്നു നെഞ്ചിന്‍ വിതുമ്പല്‍
തെരുവിലൂടൊരു സഞ്ചിയുമായി
നാളുകളോരോന്ന് താണ്ടുന്നു പാവം
കത്തുന്ന വെയിലില്‍ നടക്കുന്നു അമ്മ
തെരുവിന്റെ മകളായ് പിറന്നതിനാലേ
അമ്മയ്‌ക്കുറങ്ങാന്‍ കിടപ്പറയില്ല
അമ്മയ്‌ക്കിരിക്കാന്‍ ആല്‍ത്തണലില്ല
അമ്മയ്‌ക്കു പറയാന്‍ അവകാശമില്ല
അമ്മയ്‌ക്കൊരു വാക്കു പറയാനാളില്ല
അമ്മ തന്‍ നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ട്
യാത്ര തുടരുന്നു എന്‍ മുന്നിലൂടെ.
ശ്രീവിനീത വി.എസ്
VI A
അമ്മ തന്‍ നൊമ്പരം
അമ്മ തന്‍ നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ട്
യാത്ര തുടരുന്നു എന്‍ മുന്നിലൂടെ
കാണുന്നു, കരയുന്നു നാളുകള്‍ തോറും
ഏറുന്നു, നീറുന്നു നെഞ്ചിന്‍ വിതുമ്പല്‍
തെരുവിലൂടൊരു സഞ്ചിയുമായി
നാളുകളോരോന്ന് താണ്ടുന്നു പാവം
കത്തുന്ന വെയിലില്‍ നടക്കുന്നു അമ്മ
തെരുവിന്റെ മകളായ് പിറന്നതിനാലേ
അമ്മയ്‌ക്കുറങ്ങാന്‍ കിടപ്പറയില്ല
അമ്മയ്‌ക്കിരിക്കാന്‍ ആല്‍ത്തണലില്ല
അമ്മയ്‌ക്കു പറയാന്‍ അവകാശമില്ല
അമ്മയ്‌ക്കൊരു വാക്കു പറയാനാളില്ല
അമ്മ തന്‍ നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ട്
യാത്ര തുടരുന്നു എന്‍ മുന്നിലൂടെ.
കവിത
സരിഗ. ആര്‍, VII B
എന്റെ വിദ്യാലയം
എന്റെ വിദ്യാലയം, എന്റെ വിദ്യാലയം
ഒരു നൂറു സ്വപ്‌നങ്ങള്‍ നെയ്‌ത വിദ്യാലയം
അറിവിന്റെ വെളിച്ചത്തിലൊരുപാടു
പാഠം പഠിച്ച വിദ്യാലയം
വിദ്യാലയത്തിങ്കലോടി നടന്നു ഞാന്‍
കൗതുകമേറിയ നാളുകളും
കൂട്ടുകാരും നല്ല അദ്ധ്യാപകരും
തിളങ്ങി വിളങ്ങുന്ന വിദ്യാലയം
പ്രകൃതിയണിചേരും സുന്ദരമായൊരു
ശില്‍പ്പത്തിന്‍ ഭംഗിയിലെന്റെ വിദ്യാലയം
ഓര്‍മ്മയിലെന്നും നിറഞ്ഞു കവിയുന്ന
പുഴ പോലെയാണെന്റെ വിദ്യാലയം
ഒളിമങ്ങാതെന്നും മനതാരിലലിയുന്ന
തളിരോര്‍മ്മയാണെന്റെ വിദ്യാലയം
അറിവിന്റെ ദേവത കനിഞ്ഞു കടാക്ഷിച്ച
നിറവിന്റെ ദീപമാണെന്റെ വിദ്യാലയം
ഓരോ മനസ്സിലും സ്‌നേഹം പകരുന്ന
വാത്സല്യ ഗേഹമാണെന്റെ വിദ്യാലയം
ഒരുപാടു കുട്ടികള്‍ വാഴ്‌ത്തി സ്‌തുതിക്കുന്ന
മാതൃകാ സ്ഥാനമാണെന്റെ വിദ്യാലയം.

സ്‌കൂള്‍തല ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്
ലേഖനം
അല്‍ഫിയ ടി.കെ
VII A
നഗരവല്‍ക്കരണം
ഇന്നത്തെ ലോകം വികസനത്തിന്റെ പാതയിലാണ്. എല്ലാ മേഖലകളിലും പല
പേരുകളില്‍ വിവിധ വികസനങ്ങള്‍ നടന്നു വരുന്നു. വലിയ വലിയ പട്ടണങ്ങള്‍
മാത്രമല്ല, ചെറു ഗ്രാമങ്ങളും ഇന്ന് വികസനത്തിന്റെ വഴിയില്‍ ഏറെ മുന്നോട്ടു
പോയിരിക്കുന്നു. മനുഷ്യന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഓരോ
വികസനത്തിന്റെയും മുഖ്യ ലക്ഷ്യം.
കൂടുതല്‍ സൗകര്യങ്ങള്‍ക്കു വേണ്ടി ഗ്രാമങ്ങളില്‍ പുതിയ വികസനങ്ങള്‍
കൊണ്ടുവരികയും അതിലൂടെ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറി
പട്ടണത്തിന്റേതായിത്തീരുകയും ചെയ്യുന്ന പ്രവണതയാണ് നഗരവല്‍ക്കരണം.
ഇതിന്റെ ഫലമായി പുതിയ റോഡുകള്‍ വരികയും അതിലൂടെ ഗതാഗത സൗകര്യം
വര്‍ദ്ധിക്കുകയും ചെയ്യുന്നു. വീടുകളും കടകളും ഓഫീസുകളും ഗണ്യമായി വര്‍ദ്ധിക്കുകയും
ഒപ്പം ജീവിത നിലവാരം ഉയരുകയും ചെയ്യുന്നു. അതിനാല്‍ ജനങ്ങള്‍ ഇവിടേയ്‌ക്ക്
കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു.
എന്നാല്‍ നഗരവല്‍ക്കരണത്തിന്റെ പേരില്‍ മരങ്ങള്‍ മുറിക്കപ്പെടുകയും കുന്നുകള്‍
നിരത്തപ്പെടുകയും വയലുകള്‍ നികത്തപ്പെടുകയും ചെയ്യുന്നു. കൃഷിഭൂമിയുടെ അളവ്
കുറയുകയും ശുദ്ധവായുവും ശുദ്ധജലവും കൂടി കിട്ടാതാവുകയും ചെയ്യുന്നു. ഗ്രാമത്തിന്റെ
ഭംഗിയും ഗ്രാമീണതയും കുറഞ്ഞ് ഒടുവില്‍ ഗ്രാമം തന്നെ ഇല്ലാതാകുന്നു.
വാസ്‌തവത്തില്‍ പരിധി വിട്ടുള്ള നഗരവല്‍ക്കരണം പ്രകൃതിയേയും പരിസ്ഥിതിയേയും
തകരാറിലാക്കുന്നു. മഴയുടെ ലഭ്യത കുറയുകയും അത് സസ്യങ്ങളുടേയും ജന്തുക്കളുടേയും
മനുഷ്യന്റെ തന്നെയും നിലനില്‍പിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
ആയതിനാല്‍ പ്രകൃതിയെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ള ആസൂത്രിത
നഗരവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

ശ്രീഷ. എസ്
VI B
നൊമ്പരപ്പൂക്കള്‍
മനസ്സില്‍ വിടരുമീ സ്‌നേഹത്തിന്‍ പൂന്തോപ്പ്
മയില്‍പ്പീലി പോലെയാണെന്‍ മനസ്സ്
ആരോടുമാരോടും പറയാത്ത കാര്യങ്ങള്‍
മനസ്സില്‍ നിറയുന്നു പാട്ടുകളായ്
മഴയോടും വെയിലോടും പറയുന്ന കാര്യങ്ങള്‍
പുഴയോടും പൂവോടും പറയുന്ന കാര്യങ്ങള്‍
സ്‌നേഹത്തിന്‍ പൂന്തോപ്പായ് മാറ്റി ഞാന്‍
ആരോടു പറയേണമെന്നറിയാത്ത നൊമ്പരം
മനസ്സിന്റെ സ്വപ്‌നഗോപുരമാക്കി ഞാന്‍
മനസ്സില്‍ വിടരുമീ സ്‌നേഹത്തിന്‍ പൂന്തോപ്പ്
മയില്‍പ്പീലി പോലെയാണെന്‍ മനസ്സ്
പോയ കാലത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചില്‍
കനല്‍ക്കൂട്ടങ്ങളായ് മാറുന്നുവോ
ഭാവനാസ്സര്‍ഗ്ഗസ്വപ്‌നത്തില്‍പ്പോലും
നൊമ്പരപ്പൂക്കള്‍ വിടരുന്നുവോ
മനസ്സില്‍ വിടരുമീ സ്‌നേഹത്തിന്‍ പുന്തോപ്പ്
മയില്‍പ്പീലി പോലെയാണെന്‍ മനസ്സ്.
ശ്രീഷ. എസ്
VI B
നൊമ്പരപ്പൂക്കള്‍
മനസ്സില്‍ വിടരുമീ സ്‌നേഹത്തിന്‍ പൂന്തോപ്പ്
മയില്‍പ്പീലി പോലെയാണെന്‍ മനസ്സ്
ആരോടുമാരോടും പറയാത്ത കാര്യങ്ങള്‍
മനസ്സില്‍ നിറയുന്നു പാട്ടുകളായ്
മഴയോടും വെയിലോടും പറയുന്ന കാര്യങ്ങള്‍
പുഴയോടും പൂവോടും പറയുന്ന കാര്യങ്ങള്‍
സ്‌നേഹത്തിന്‍ പൂന്തോപ്പായ് മാറ്റി ഞാന്‍
ആരോടു പറയേണമെന്നറിയാത്ത നൊമ്പരം
മനസ്സിന്റെ സ്വപ്‌നഗോപുരമാക്കി ഞാന്‍
മനസ്സില്‍ വിടരുമീ സ്‌നേഹത്തിന്‍ പൂന്തോപ്പ്
മയില്‍പ്പീലി പോലെയാണെന്‍ മനസ്സ്
പോയ കാലത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചില്‍
കനല്‍ക്കൂട്ടങ്ങളായ് മാറുന്നുവോ
ഭാവനാസ്സര്‍ഗ്ഗസ്വപ്‌നത്തില്‍പ്പോലും
നൊമ്പരപ്പൂക്കള്‍ വിടരുന്നുവോ
മനസ്സില്‍ വിടരുമീ സ്‌നേഹത്തിന്‍ പുന്തോപ്പ്
മയില്‍പ്പീലി പോലെയാണെന്‍ മനസ്സ്.
വായനക്കുറിപ്പ്
മാപ്പിളപ്പാട്ടുകളുടെ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ഹുസുനുല്‍ ജമാല്‍ എന്ന പുസ്‌തകം ഞാന്‍ വായിക്കാനിടയായി. അറിയപ്പെടുന്ന ഒരു പേര്‍ഷ്യന്‍ നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ഈ ബാലസാഹിത്യ നോവല്‍. കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് ഈ ലഘു നോവല്‍ രചിച്ചിരിക്കുന്നത്.
ഇതിലെ കഥ വളരെ ആകര്‍ഷകവും മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നതുമാണ്. ഹുസുനുല്‍ ജമാല്‍ എന്ന രാജകുമാരിയും ബദറുല്‍ മുനീര്‍ എന്ന മന്ത്രി കുമാരനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരും കളിക്കൂട്ടുകാരായിരുന്നു. മുതിര്‍ന്നപ്പോഴും അവര്‍ കുട്ടിക്കാലത്തെ സ്‌നേഹം കൈവിടുന്നില്ല. എന്നാല്‍ അവര്‍ക്കിടയില്‍ തടസ്സങ്ങള്‍ ഏറെയായിരുന്നു. ഒരുപാട് കാലം അവര്‍ക്ക് തമ്മില്‍ കാണാന്‍ പോലും കഴിയാതെ വേര്‍പിരിഞ്ഞ് കഴിയേണ്ടിവരുന്നു. ഒത്തിരി കഷ്‌ടപ്പാടുകള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷം ഒടുവില്‍ അവര്‍ ഒന്നിക്കുകയും അവരുടെ സ്‌നേഹം സഫലമാകുകയും ചെയ്യുന്നു.
പരസ്‌പരമുള്ള സ്‌നേഹത്തിനു വേണ്ടി മനുഷ്യന്‍ എന്തും ചെയ്യാന്‍ തയാറാകുമാന്നും ആത്മാര്‍ത്ഥമായ സ്‌നേഹം എവിടെയും വിജയിക്കുമെന്നും ഈ കഥ മധുരമായി നമ്മോടു പറയുന്നു. ഈ കഥയിലെ ഓരോ സംഭവവും എന്റെ ഹൃദയത്തില്‍ ആഴത്തിലാണ് സ്ഥാനം പിടിച്ചത്. വാസ്‌തവത്തില്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് ഹുസുനുല്‍ ജമാല്‍.
മനുഷ്യരെ കൂടാതെ ജിന്നുകളും പരിജിന്നുകളും ഭുതങ്ങളുമൊക്കെ പല സന്ദര്‍ഭങ്ങളില്‍ ഈ കഥയില്‍ കടന്നു വരുന്നുണ്ട്. ഭുമിയില്‍ മാത്രമല്ല, ആകാശത്തും കടലിനകത്തും വച്ചുള്ള സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അദ്ഭുതവും സാഹസികതയും ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. ഇങ്ങനെ പലതു കൊണ്ടും കുട്ടികളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ ഈ പുസ്‌തകത്തിന് കഴിയും.
ഷബാന.എന്‍

Subscribe to:
Posts (Atom)