Friday, 21 March 2014

കവിത                                  
ശ്രീവിനീത  വി.എസ്
                                                 VI  A

അമ്മ തന്‍ നൊമ്പരം




അമ്മ തന്‍ നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ട്
യാത്ര തുടരുന്നു എന്‍ മുന്നിലൂടെ

കാണുന്നു, കരയുന്നു നാളുകള്‍ തോറും
ഏറുന്നു, നീറുന്നു നെഞ്ചിന്‍ വിതുമ്പല്‍

തെരുവിലൂടൊരു സഞ്ചിയുമായി
നാളുകളോരോന്ന് താണ്ടുന്നു പാവം

കത്തുന്ന വെയിലില്‍ നടക്കുന്നു അമ്മ
തെരുവിന്റെ മകളായ് പിറന്നതിനാലേ

അമ്മയ്‌ക്കുറങ്ങാന്‍ കിടപ്പറയില്ല
അമ്മയ്‌ക്കിരിക്കാന്‍ ആല്‍ത്തണലില്ല

അമ്മയ്‌ക്കു പറയാന്‍ അവകാശമില്ല
അമ്മയ്‌ക്കൊരു വാക്കു പറയാനാളില്ല

അമ്മ തന്‍ നൊമ്പരം നെഞ്ചിലേറ്റിക്കൊ​ണ്ട്
യാത്ര തുടരുന്നു എന്‍ മുന്നിലൂടെ.

No comments:

Post a Comment