Tuesday, 25 March 2014

ഓര്‍മ്മക്കുറിപ്പ്
അലീമ എസ്. എ
VI A        

തളിരിടുന്ന ഓര്‍മ്മകള്‍ 

               ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ടീച്ചറുടെ കയ്യില്‍ നിന്ന് നെല്ലിമരത്തിന്റെ തൈ വാങ്ങിയത്.  ക്ലാസ്സിന്റെ ഒരു മൂലയില്‍ ഞാനത് ഒതുക്കി വച്ചു.  ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ഓരോരുത്തരും വന്നു പൊയ്‌ക്കൊണ്ടിരുന്നു.  എന്റെ മനസ്സില്‍ നിറയെ നെല്ലിത്തൈയായിരുന്നു.  ഇടയ്‌ക്കൊക്കെ ഞാന്‍ നോക്കുമ്പോള്‍ വാടാന്‍ തുടങ്ങിയ നെല്ലിത്തൈ എന്നെ ഉപേക്ഷിക്കല്ലേ എന്ന് എന്നോട് കെഞ്ചുന്നതു പോലെ തോന്നി.  സ്‌കൂള്‍ വിട്ടപ്പോള്‍ത്തന്നെ അതുമായി ഞാന്‍ വീട്ടിലേക്കോടി.  ചെന്നപാടേ ബാഗ് നിലത്തേക്കു വച്ച് തൈ നടാനുള്ള തയാറെടുപ്പ് തുടങ്ങി.  അപ്പോഴേക്കും നെല്ലിത്തൈയും ഞാനും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തതുപോലെ തോന്നി.  ഞാന്‍ മണ്‍വെട്ടിയെടുത്ത് കുഴി വെട്ടി പൊടിച്ച ചാണകമിട്ട്  തൈ നട്ടു.  നട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നി.  ദിവസവും ഞാനതിനെ സ്‌നേഹത്തോടെ നനച്ച് പരിപാലിച്ചു.  ഓരോ ദിവസവും അതിനുണ്ടാകുന്ന വ്യത്യാസം ഞാന്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.  അതിന്റെ ഓരോ ഇലയുടേയും വരവ് എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.  ആ തൈ മെല്ലെ മെല്ലെ വളര്‍ന്നു കൊണ്ടിരുന്നു.   അതില്‍ ഓരോ ഇല മുളയ്‌ക്കുമ്പോഴും എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള മധുരിക്കുന്ന  ഓര്‍മ്മകള്‍ എന്നില്‍ തളിരിട്ടു കൊണ്ടേയിരിക്കും

No comments:

Post a Comment