Tuesday, 25 March 2014

കവിത
രേവതി. ആര്‍
  VI  B    
സൂര്യനും മഞ്ഞുതുള്ളിയും


സൂര്യോദയത്തിനായ് കാത്തു കാത്തിരിക്കുന്നു

സൂര്യന്റെ പ്രിയ തോഴി മഞ്ഞുതുള്ളി

അകലത്തായ് സൂര്യന്റെ തേരു തെളിയവേ

ആനന്ദനൃത്തം ചവിട്ടിടുന്നു

സൂര്യപ്രകാശത്തില്‍ മിന്നിത്തിളങ്ങവേ

സന്തോഷഗാനങ്ങല്‍ പാടിടുന്നു

തോഴന്റെയരികിലേക്കോടിയണയുവാന്‍

ആഴത്തിലാശകള്‍ പൂവിടുന്നു

പൊന്‍കതിര്‍ വീശിയ പുഞ്ചിരി കാണവേ

പൂമുഖം നാണത്താല്‍ കൂമ്പിടുന്നു

എന്തോ പറയുവാന്‍ വെമ്പി നില്‍ക്കേ

ഏതോ കിനാവില്‍ മറന്നിരിക്കേ

സൂര്യന്റെ സ്‌നേഹത്തിന്‍ ജ്വാലയേറ്റ്

മായുന്നു മറയുന്നു മഞ്ഞുതുള്ളി.

No comments:

Post a Comment