Tuesday, 25 March 2014

കഥ
നീതു പ്രസാദ്. യു
VII  A       

മഴയുടെ താളം

            തകര്‍ത്തു പെയ്യുന്ന മഴയും നോക്കി മീനു വീടിന്റെ തിണ്ണയിലിരുന്നു.  മൂന്നു ദിവസമായി പെയ്യുന്ന മഴയാണ്.  പാടവും പുഴയും നിറഞ്ഞു കവിഞ്ഞു.  ഗ്രാമത്തിലെ താഴ്‌ന്ന പ്രദേശങ്ങളാകെ വെള്ളത്തില്‍ മുങ്ങി.
            അച്‌ഛനും മുത്തശ്ശിയും വീടിന്റെ ചോര്‍ച്ചയെപ്പറ്റി പറയാത്ത ദിവസങ്ങളില്ല.  കഴിഞ്ഞ കൊല്ലവും കെട്ടി മേഞ്ഞിട്ടില്ല.
            "ഇനി എന്നാണാവോ ഈശ്വരാ ഇത് നിലം പൊത്തുന്നത് ?”
            മുത്തശ്ശി ഇടയ്‌ക്കിടെ പ്രാര്‍ത്ഥനയോടെ പറയാറുണ്ട്.
            രാത്രിയില്‍ മഴ കോരിച്ചൊരിഞ്ഞു.  മുത്തശ്ശിയേയും ചേര്‍ത്തു പിടിച്ചാണ് മീനു ഉറങ്ങാന്‍ കിടന്നത്.
            ഠും....ഠും....ഇടി മുഴങ്ങി.
            മീനു ഞെട്ടിയുണര്‍ന്നു.  അവള്‍ ചുറ്റും നോക്കി.  വീട്ടിലാകെ വെള്ളം കയറിയിരിക്കയാണ്.  അവള്‍ അച്‌ഛനേയും മുത്തശ്ശിയേയും വിളിച്ചുണര്‍ത്തി.  അവരേയും കൊണ്ട് അടുത്ത വീട്ടിലേക്കു പോയി.
            "നാളെ പട്ടണത്തിലേക്കു പോണം.  അവിടെ എന്തെങ്കിലും പണിയെടുത്താലേ  നമ്മുടെ വീട് നന്നാക്കാന്‍ കഴിയൂ.” അച്‌ഛന്‍ പറഞ്ഞു.
            എന്നാല്‍ രോഗിയായ അച്‌ഛനെ പണിക്കു വിടാന്‍ മീനു തയാറായില്ല.
            നാളുകള്‍ കഴിഞ്ഞു.  അടുത്ത മഴക്കാലത്ത് തണുത്തു വിറച്ച് മുത്തശ്ശി മരിച്ചു.
നാട്ടുകാരുടെ സഹായം കൊണ്ട് മീനു പഠിച്ചു.  ഉയര്‍ന്ന ജോലി നേടി.  ഗ്രാമത്തിനാകെ പ്രിയപ്പെട്ടവളായി.
            അടുത്ത മഴക്കാലം കൂടുതല്‍ ശക്‌തമായിരുന്നു.  ഒരു ദിവസം നടക്കാനിറങ്ങിയ മീനു മഴയില്‍ വീടു തകര്‍ന്ന് പീടികത്തിണ്ണയില്‍ തണുത്തു വിറച്ചിരിക്കുന്ന ഒരമ്മയേയും കുഞ്ഞിനേയും കണ്ടു.  കുട്ടിക്കാലത്ത് താനനുഭവിച്ച സങ്കടങ്ങളും കഷ്‌ടപ്പാടുകളും അവള്‍ അവരുടെ മുഖത്ത് കണ്ടു.  അവള്‍ ആ കുഞ്ഞിനെ വാരിയെടുത്തു.  അവരേയും കൊണ്ട് തന്റെ വീട്ടിലേക്കു നടന്നു.
            അവളുടെ മനസ്സില്‍ ആനന്ദത്തിന്റെ പെരുമഴ താളം പിടിച്ചു.

No comments:

Post a Comment