Friday, 21 March 2014

 സ്‌കൂള്‍തല ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്
         

ലേഖനം
അല്‍ഫിയ ടി.കെ
                                                             VII  A

 
         
                        നഗരവല്‍ക്കരണം          
                             

          ഇന്നത്തെ ലോകം വികസനത്തിന്റെ പാതയിലാണ്.  എല്ലാ മേഖലകളിലും പല

പേരുകളില്‍ വിവിധ വികസനങ്ങള്‍ നടന്നു വരുന്നു. വലിയ വലിയ പട്ടണങ്ങള്‍

മാത്രമല്ല, ചെറു ഗ്രാമങ്ങളും ഇന്ന് വികസനത്തിന്റെ വഴിയില്‍ ഏറെ മുന്നോട്ടു

പോയിരിക്കുന്നു. മനുഷ്യന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഓരോ

വികസനത്തിന്റെയും മുഖ്യ ലക്ഷ്യം.
         

          കൂടുതല്‍ സൗകര്യങ്ങള്‍ക്കു വേണ്ടി ഗ്രാമങ്ങളില്‍ പുതിയ വികസനങ്ങള്‍

കൊണ്ടുവരികയും അതിലൂടെ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറി

പട്ടണത്തിന്റേതായിത്തീരുകയും ചെയ്യുന്ന പ്രവണതയാണ് നഗരവല്‍ക്കരണം.

ഇതിന്റെ ഫലമായി പുതിയ റോഡുകള്‍ വരികയും അതിലൂടെ ഗതാഗത സൗകര്യം

വര്‍ദ്ധിക്കുകയും ചെയ്യുന്നു.  വീടുകളും കടകളും ഓഫീസുകളും ഗണ്യമായി വര്‍ദ്ധിക്കുകയും

ഒപ്പം ജീവിത നിലവാരം ഉയരുകയും ചെയ്യുന്നു.  അതിനാല്‍ ജനങ്ങള്‍ ഇവിടേയ്‌ക്ക്

കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു.
         

          എന്നാല്‍ നഗരവല്‍ക്കരണത്തിന്റെ പേരില്‍ മരങ്ങള്‍ മുറിക്കപ്പെടുകയും കുന്നുകള്‍

നിരത്തപ്പെടുകയും വയലുകള്‍ നികത്തപ്പെടുകയും ചെയ്യുന്നു.  കൃഷിഭൂമിയുടെ അളവ്

കുറയുകയും ശുദ്ധവായുവും ശുദ്ധജലവും കൂടി കിട്ടാതാവുകയും ചെയ്യുന്നു.  ഗ്രാമത്തിന്റെ

ഭംഗിയും ഗ്രാമീണതയും കുറഞ്ഞ് ഒടുവില്‍ ഗ്രാമം തന്നെ ഇല്ലാതാകുന്നു.

വാസ്‌തവത്തില്‍ പരിധി വിട്ടുള്ള നഗരവല്‍ക്കരണം പ്രകൃതിയേയും പരിസ്ഥിതിയേയും

തകരാറിലാക്കുന്നു.  മഴയുടെ ലഭ്യത കുറയുകയും അത് സസ്യങ്ങളുടേയും ജന്തുക്കളുടേയും

മനുഷ്യന്റെ തന്നെയും നിലനില്‍പിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ആയതിനാല്‍ പ്രകൃതിയെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ള ആസൂത്രിത

നഗരവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

No comments:

Post a Comment