Sunday, 30 March 2014

ലേഖനം
പ്രിയങ്ക പ്രസാദ്
VI A      

ജലമലിനീകരണം
                 
                    പ്രകൃതിയുടെ വരദാനമാണ് ജലം.  ജലം അമൂല്യമാണ്.  അത് പാഴാക്കാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്.  ജലമില്ലെങ്കില്‍ ഭുമിയില്‍ ജീവന്‍ നിലനില്‍ക്കില്ല. പണ്ടുകാലത്ത് സുദ്ധജല സമൃദ്ധമായിരുന്ന നമ്മുടെ ജലസ്രോതസ്സുകള്‍ ഇന്ന് ജലമലിനീരണ ഭീഷണിയിലാണ്.  കുടുതല്‍ ജലസ്രോതസ്സുകളും മലിനമാകുന്നതിന് പ്രധാന കാരണം ജനങ്ങളുടെ അനാസ്ഥയാണെന്നു പറയാം.
                   ജനസംഖ്യ കൂടുന്നതിനനുസരിച്ച് മാലിന്യങ്ങളും കൂടുന്നു.  ഈ മാലിന്യങ്ങള്‍   പുഴകളിലേക്കാണ് കൂടുതലും വലിച്ചെറിയപ്പെടുന്നത്.  വന്‍കിട ഫാക്‌ടറികളില്‍ നിന്നും ഉല്‍പാദന അവശിഷ്‌ടങ്ങളും മറ്റ് മാലിന്യങ്ങളും പുഴയിലേക്കോഴുക്കി വിടുന്നത് ജലം മലിനമാകാന്‍ കാരണമാകുന്നു.  വയലുകളില്‍ കീടനാശിനി ഉപയോഗിക്കുമ്പോള്‍  കീടനാശിനി കലര്‍ന്ന ജലം വയലുകഴില്‍ നിന്ന് പുഴയിലേക്ക് ഒഴുകിവന്ന് ചേരുന്നു.  ഇത് ജലമലിനീകരണത്തിന്റെ മറ്റൊരു കാരണമാണ്.  പുഴയിലിറക്കി കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും ഹോട്ടലുകളിലെ മാലിന്യം ഓടകള്‍ വഴി പുഴയിലേക്കൊഴുക്കി വിടുന്നതും ജലമലിനീകരണത്തിന് കാരണമാകുന്നു.
                   പുഴയുടെ തീരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ നിത്യേനയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പുഴയിലെ ജലം ഉപയോഗിക്കുന്നു.  ഈ മലിനജലം ഉപയോഗിക്കുന്നവര്‍ക്ക്  പലവിധ മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.  ജലാശയങ്ങള്‍ മലിനമാകുന്നതു മൂലം ജീവജാലങ്ങളുടെ നിലനില്‍പ്പിനും പരിസ്ഥിതി ഘടനയ്‌ക്കും വ്യത്യാസം വരുന്നു.  തന്മൂലം കാലാവസ്ഥാവ്യതിയാനങ്ങള്‍ സംഭവിക്കുന്നു.
                    ജലത്തിന്റെ പ്രാധാന്യവും ജലമലിനീകരണം കൊണ്ടുണ്ടാകാവുന്ന ദോഷങ്ങളും ഓരോ വ്യക്തിയും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്.  ജനങ്ങളെ ബോധവല്‍ക്കരിക്കലാണ് ജലമലിനീകരണം കുറയ്‌ക്കുന്നതിനുള്ള പ്രധാന മാര്‍ഗം.  ക്ലാസ്സുകള്‍ നടത്തിയും പോസ്‌റ്ററുകള്‍ സ്ഥാപിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാം.  തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിച്ചും ജലമലിനീകരണം ഏറക്കുറെ തടയാന്‍ കഴിയും.

4 comments:

  1. cheriya ezhuthkaarikk abhinandanangal. thoolikaykoppam naavum karangalum manassum chalikkatte jalasamrakshanathinaayi

    ReplyDelete
  2. അഭിനന്ദനങ്ങള്‍....... ഇനിയും ഇത്തരം ലേഖനങ്ങള്‍ എഴുതുക...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete